പിണറായി കനിയില്ല!! പ്രതീക്ഷ അവസാനിച്ചു!! ജിഷ്ണുവിന്റെ കുടുംബം നീതി തേടി മോദിയുടെ അടുത്തേക്ക്!!
ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, ഡിജിപി സെൻകുമാർ എന്നിവരെ സമീപിച്ചിരുന്നു.
കോഴിക്കോട്: നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിണറായി സർക്കാരിനെ പല തവണ സന്ദർശിച്ചിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണുവിന്റെ പിതാവ് അശോകൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഏഷ്യനെറ്റ് ന്യൂസിനോടാണ് അശോകന്റെ വെളിപ്പെടുത്തൽ.
ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി സെൻകുമാർ എന്നിവരെ കുടുംബം സമീപിച്ചിരുന്നു. എന്നാൽ അനുകൂല പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നത്.

ഇനി പ്രതീക്ഷ മോദിയിൽ
ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, ഡിജിപി സെൻകുമാർ എന്നിവരെ സമീപിച്ചിരുന്നു. എന്നാൽ അനുകൂലമായ പ്രതികരണം ഒന്നും ലഭിച്ചില്ലെന്നും ജിഷ്ണുവിന്റെ അച്ഛൻ പറയുന്നു.

സുപ്രീംകോടതി പരിഗണിക്കും
അടുത്ത മാസം മൂന്നിന് ജിഷ്ണു കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അതിനു ശേഷമായിരിക്കും കേന്ദ്രത്തെ സമീപിക്കുന്നതിനുള്ള നടപടി ആരംഭിക്കുകയെന്നും ജിഷ്ണുവിന്റെ പിതാവ് പറയുന്നു. അതിനു മുമ്പ് ഒരു തവണ കൂടി മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറയുന്നു.

പ്രതീക്ഷ ഇല്ല
രക്തക്കറയില്‍ നിന്ന് ഡിഎന്‍എ പരിശോധന വേര്‍തിരിച്ച് പരിശോധിക്കാനാകില്ലെന്ന് ഫോറന്‍സിക് വിഭാഗം വ്യക്തമാക്കിയതോടെ ആ പ്രതീക്ഷയും നശിച്ചതായി കുടുംബം പറയുന്നു. കൂടാതെ പോലീസ് തന്നെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനാൽ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു.

മനുഷ്യാവകാശ കമ്മീഷനിലും
ജിഷ്ണു കേസിൽ നീതി തേടി കുടുംബം നേരത്തെ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരുന്നു. ജിഷ്ണുവിന്റെ കൊലപാതകവുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തിനിടെ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പിണറായി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടർന്നായിരുന്നു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

സെൻകുമാറിനും സഹായിക്കാനായില്ല
സെൻ കുമാർ ഡിജിപിയായി വീണ്ടും ഡിജിപിയായി എത്തിയപ്പോൾ ജിഷ്ണുവിന്റെ കുടുംബം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. മകന്‍റെ മരണം പൊലീസ് ആത്മഹത്യയാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് കുടുംബം ഡിജിപി ഓഫീസിലെത്തുന്നത്. കേസ് സിബിഐക്ക് വിടണമെന്ന് സെന്‍കുമാറിനോട് അഭ്യര്‍ത്ഥിക്കുമെന്നും അവര്‍ പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരിക്കെ ജിഷ്ണുവിന് നീതി തേടി കുടുംബം പോലീസ് ആസ്ഥാനത്ത് എത്തിയത് വന്‍ വിവാദമായിരുന്നു.

വാക്കുപാലിക്കാതെ പിണറായി
നേരത്തെ ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തിയ ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നടപടി സ്വീകരിക്കുമെന്ന് പിണറായി നേരത്തെ പറഞ്ഞെങ്കിലും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല. നടപടി എടുക്കുമെന്ന് പിണറായി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഇടപെടാതെ കോടിയേരി
ജിഷ്ണു വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ജിഷ്ണുവിന്റെ കുടുംബം സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്.

അട്ടിമറി ആരോപണം
തുടക്കം മുതൽ കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. പ്രതികളെ സഹായിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications