കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവ്വകലാശാല ചുട്ടെരിച്ചേക്ക്!!! കൈരളി ടിവിയിൽ നിന്ന് ജിഷ്ണു പ്രണോയിയോട് പറഞ്ഞത്, ശബ്ദ രേഖ പുറത്ത് !!

ജിഷ്ണുവിന്റെ ഫോണ്‍ സൈബർ സെൽ പരിശോധിച്ചപ്പോൾ കിട്ടിയ ശബ്ദരേഖകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് ക്യാമ്പസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയ് പാര്‍ട്ടി പ്രവർത്തനം നടത്തിയതാണ് മാനേജ്‌മെന്റിന് ദേഷ്യം ഉണ്ടാവാന്‍ കാരണമെന്നതിന് തെളിവ് പുറത്ത്. സാങ്കേതിക സര്‍വ്വകലാശാല അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പരീക്ഷ തിയ്യതി മാറ്റുന്നതുമായി ബന്ധപ്പെട്ട സമരത്തിന് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതിന്റെ തെളിവുകളാണ് പുറത്തു വന്നിരിയ്ക്കുന്നത്.

ജിഷ്ണുവിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ ലഭിച്ച ശബ്ദരേഖകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.

പരീക്ഷ മാറ്റിവയ്ക്കാന്‍

ക്രിസ്മസ്സിന് ശേഷം നടത്തുമെന്ന് അറിയിച്ചിരുന്ന പരീക്ഷ നവംബറില്‍ തന്നെ നടത്താന്‍ സാങ്കേതിക സര്‍വ്വകാലാശാല അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥികള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. നെഹ്‌റു കോളേജില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജിഷ്ണു പ്രണോയ് ആയിരുന്നു.

വാട്‌സ് ആപ്പ്

നെഹ്‌റു കോളേജിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ജിഷ്ണു അയച്ചിരുന്ന ഓഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി എല്ലാ ചാനലുകളിലേക്ക് വിളിച്ചിരുന്നെന്ന് ജിഷ്ണു പറയുന്നുണ്ട്.

പഠിക്കാന്‍ സമയം ഇല്ല

പെട്ടന്ന് പരീക്ഷ പ്രഖ്യാപിച്ചതിനാല്‍ പഠിയ്ക്കാന്‍ സമയം ഇല്ലെന്നും, പല വിദ്യാര്‍ത്ഥികളും ഗള്‍ഫിലേക്കും മറ്റും പോയതാണെന്നും ജിഷ്ണു പറയുന്നു.

ചാനലില്‍ നിന്ന് പറഞ്ഞത്

കേരളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളിലേക്ക് എല്ലാം വിളിച്ചിരുന്നതായി ജിഷ്ണു ഓഡിയോ ക്ലിപ്പിലൂടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളോട് പറയുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലേക്ക് വിളിച്ചപ്പോള്‍, പോയി ഇരുന്ന് പഠിച്ച് പരീക്ഷ എഴുതാനാണേ്രത പറഞ്ഞത്.

കൈരളിയില്‍ നിന്ന് പറഞ്ഞത്

സാങ്കേതിക സര്‍വ്വകാലാശ കത്തിയ്ക്കാനാണ് കൈരളി ചാനലിന്റെ ഓഫീസില്‍ നിന്ന് പറഞ്ഞതെന്ന് ജിഷ്ണുവിന്റെ ശബ്ദം. പാര്‍ട്ടി നേതാക്കളും വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഉടന്‍ തീരുമാനം പ്രതീക്ഷിയ്ക്കാമെന്നും ജിഷ്ണു പറയുന്നു.

പഠിയ്ക്കാം

പരീക്ഷ മാറ്റി വയ്ക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം വന്നപ്പോള്‍, ഇനി ഇരുന്ന് പഠിയ്ക്കാമെന്നും പരീക്ഷ മാറ്റിവയ്ക്കുകയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും ജിഷ്ണു സുഹൃത്തുക്കളോട് പറയുന്നു.

സന്ദേശം

സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് നിരന്തരം പരാതികള്‍ അയയ്ക്കാന്‍ ജീഷ്ണു വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന് ജിഷ്ണു അയച്ച വാട്‌സ് ആപ്പ് മെസേജുകളും പുറത്തുവന്നിട്ടുണ്ട്.

പ്രകോപനം

പരീക്ഷ മാറ്റി വയ്പ്പിക്കാന്‍ ജീഷ്ണു നടത്തിയ ഇടപെടലുകള്‍ മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇപ്പോള്‍ ലഭിച്ച ശബ്ദ രേഖകളും കോടതിയില്‍ ഹാജരാക്കും.

ജിഷ്ണുവിന്റെ ഓഡിയോ ക്ലിപ്പ് ഇതാ....

English summary
Jishnu Pranoy's Audio clips are out.In this audio clip he says that Once he called to Kairali Channel, it asked him to burn KTU.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X