Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ അല്ല വലിച്ചിഴക്കേണ്ടത്..പ്രതികളെ അറസ്റ്റ് ചെയ്യൂ..! ജിഷ്ണുവിന്റെ അനുജത്തി നിരാഹാര സമരത്തിൽ.!!

കോഴിക്കോട്: ജിഷ്ണു പ്രണോയിക്ക് നീതി ആവശ്യപ്പെട്ട് സഹോദരി അവിഷ്ണയും നിരാഹാര സമരമിരിക്കുന്നു. തിരുവനന്തപുരത്ത് നിന്നും അമ്മയും മറ്റുള്ളവരും തിരിച്ചെത്തുന്നത് വരെ വീട്ടില്‍ അവിഷ്ണ നിരാഹാര സമരമിരിക്കും. തന്റെ അമ്മയെ തല്ലിയ പോലീസിന് ഇതുവരെ പ്രതികളെ പിടിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന് അവിഷ്ണ ചോദിക്കുന്നു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോട് ഉള്ള അതേ വിരോധമാണ് തനിക്കിപ്പോള്‍ പോലീസുകാരോട് തോന്നുന്നത്. ഏട്ടന്‍ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിലെ ചിലര്‍ പോലീസിനെ ന്യായീകരിച്ചത് വേദനിപ്പിച്ചുവെന്നും അവിഷ്ണ പറയുന്നു.

jishnu

കഴിഞ്ഞ വിഷുവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് ജിഷ്ണു വിഷുക്കണിയായി കാട്ടിത്തന്നത്. സര്‍ക്കാര്‍ നിരവധി സഹായം ചെയ്ത് തന്നിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടാണ് പ്രതികളെ പിടികൂടാന്‍ തയ്യാറാവാത്തത് എന്ന് അവിഷ്ണ ചോദിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജ, അമ്മാവന്‍ ശ്രീജിത്ത് എന്നിവരടക്കം ഉള്ളവരെ ബുധനാഴ്ച പോലീസ് അതിക്രമത്തിന് ഇരയാക്കിയിരുന്നു.

jishnu

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധത്തിനെത്തിയ മഹിജ അടക്കമുള്ളവരോട് പോലീസ് ക്രൂരമായാണ് പെരുമാറിയത്. മഹിജയെ റോഡില്‍ വലിച്ചിഴച്ചു. മ്യൂസിയെ എസ്‌ഐ മര്‍ദിക്കുകയും ചെയ്തുവെന്ന് മഹിജ പറഞ്ഞു. ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിട്ടില്ല എന്ന നിലപാടെടുത്തു. പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+