Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ്ണു കേസ്; പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു, പ്രവീണിനെയും ദിപിനെയും അറസ്റ്റ് ചെയ്യില്ല

കൊച്ചി: ജിഷ്ണു പ്രണോയ് കേസില്‍ ഒലിവില്‍ കഴിയുന്ന നാലും അഞ്ചും പ്രതികളുടെ അറസ്റ്റ് പോലീസ് തടഞ്ഞു. നാലാംപ്രതി പ്രവീണ്‍, അഞ്ചാംപ്രതി ദിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമെ അറസ്റ്റിന്റെ കാര്യം പരിഗണിക്കാവു എന്നും കോടതി വ്യക്തമാക്കി.

ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം ജിഷ്ണു കേസിലെ നാലാം പ്രതി പ്രവീണ്‍ പണം പിന്‍വലിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തരവിട്ടു. പാലക്കാട് എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചിറ്റൂര്‍ എസ് ഐ ഇതു സംബന്ധിച്ച അന്വേഷണം നടത്തും.

 മറ്റ് പ്രതികള്‍ക്കുള്ള ശ്രമത്തിനിടെ

മറ്റ് പ്രതികള്‍ക്കുള്ള ശ്രമത്തിനിടെ

കേസിലെ മൂന്നാംപ്രതി ശക്തിവേലിന്റെ അറസ്റ്റിന് പിന്നാലെ മറ്റു പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിതമായി ശ്രമിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

 ശക്തിവേലിന്റെ ഭാര്യ

ശക്തിവേലിന്റെ ഭാര്യ

അതേസമയം ശക്തിവേലിന്റെ അറസ്റ്റില്‍ അന്വേഷണ സംഘത്തിനെതിരെ ഭാര്യ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

 അറസ്റ്റ്

അറസ്റ്റ്

കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഞായറാഴ്ച നടന്ന അറസ്‌റ്റെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് ശക്തിവേലിന്റെ ഭാര്യ ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

 മൂന്‍കൂര്‍ ജാമ്യ ഹര്‍ജി

മൂന്‍കൂര്‍ ജാമ്യ ഹര്‍ജി

നേരത്തെ കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിനെയും സഞ്ജിത് വിശ്വനാഥനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.

 മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കില്ല

മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കില്ല

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിശദീകരണം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല എന്നായിരുന്നു കോടതി പറഞ്ഞത്.

 സുപ്രീംകോടതി

സുപ്രീംകോടതി

മറ്റു പ്രതികളുടെ മൊഴികള്‍ മാത്രമാണ് കൃഷ്ണദാസിനെതിരെയുളളത്. കൂടാതെ കോളെജില്‍ ഇടിമുറികള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.

പ്രവീണ്‍, ദിപിന്‍

പ്രവീണ്‍, ദിപിന്‍

കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ശക്തിവേല്‍, പ്രവീണ്‍, ദിപിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

നാലും അഞ്ചും പ്രതികള്‍

നാലും അഞ്ചും പ്രതികള്‍

നാലും അഞ്ചും പ്രതികള്‍ കസ്റ്റഡിയില്‍ ഇല്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നുമാണ് കേസിലെ മൂന്നാംപ്രതി എന്‍.ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+