കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ സോഷ്യല്‍ മീഡിയ ഒരു മാറാരോഗിയാക്കിയെന്ന് നടന്‍ ജിഷ്ണു

  • By Sruthi K M
Google Oneindia Malayalam News

പ്രശസ്ത താരം മോഹന്‍ലാലിനു പിന്നാലെ നടന്‍ ജിഷ്ണു രാഘവനും സോഷ്യല്‍ മീഡിയയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. തന്നെ സോഷ്യല്‍ മീഡിയ ഒരു മാറാരോഗിയാക്കിയെന്നാണ് ജിഷ്ണു പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

മോഹന്‍ലാലിന്റെ ബ്ലോഗ് ഷെയര്‍ ചെയ്താണ് ജിഷ്ണു തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചത്. ഞാനിന്നു ഫേസ്ബുക്ക് പേജ് തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്ന് താരം പറയുന്നു. തനിക്ക് വന്ന മെസേജുകള്‍ അത്തരത്തിലായിരുന്നു. ക്യാന്‍സര്‍ രോഗം ബാധിച്ച് ജിഷ്ണു ഏറെ കാലമായി ചികിത്സയിലാണ്. ജിഷ്ണുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

jishnu

ജിഷ്ണുവിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകളൊന്നും കാണാതായപ്പോള്‍ ആരോഗ്യസ്ഥിതി മോശമാണെന്ന് ജനങ്ങള്‍ വിധിയെഴുതി. എന്തുകൊണ്ടാണ് പോസ്റ്റ് ഇടാത്തത്, ആരോഗ്യം മോശമാണോ എന്നൊക്കെ ചോദിച്ചാണ് മെസേജുകളെന്ന് ജിഷ്ണു പറയുന്നു. എന്നാല്‍, തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നാണ് താരം പറയുന്നത്.

ദയവു ചെയ്ത് നിങ്ങള്‍ എന്നെ ഒരു മാറാ രോഗിയാക്കരുതെന്ന അപേക്ഷയാണ് ജിഷ്ണുവിനുള്ളത്. ഞാന്‍ ജീവനോടെയുണ്ട്, ഇനി ഞാന്‍ മരിച്ചൂവെന്ന വാര്‍ത്ത കൂടിയേ വരാനുള്ളൂവെന്നും താരം പറയുന്നു. മാമുക്കോയയെ 'കൊന്ന' സോഷ്യല്‍ മീഡിയയ്‌ക്കെതിരെ മോഹന്‍ലാല്‍ ആഞ്ഞടിച്ചിരുന്നു. മലയാളികളുടെ മനോവൈകൃതമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്.

English summary
Actor Jishnu talk about social media false news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X