ആ രക്തം ജിഷ്ണുവിന്റേത് തന്നെ!! തെളിവ് ലഭിച്ചു....വൈസ് പ്രിന്‍സിപ്പല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!!
തമിഴ്നാട്ടില്‍ ഒളിവിലായിരുന്ന വൈസ് പ്രിന്‍സിപ്പല്‍ പോലീസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെട്ടു
തൃശൂര്‍: പാമ്പാടി എഞ്ചിനിയറിങ് കേളേജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നതായി വ്യക്തമായ സൂചന നല്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.

കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണെന്നു വ്യക്തമായിട്ടുണ്ട്. കണ്ടെത്തിയ രക്തം ഒ പോസിറ്റീവാണ്. ജിഷ്ണുവിന്റേതും ഇതേ ഗ്രൂപ്പ് തന്നെയാണ്.

ഇതു ജിഷ്മുവിന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങുകയാണ് അന്വേഷണസംഘം. മാതാപിതാക്കളുടെ രക്ത സാംപിളുകള്‍ ശേഖരിച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക.

ഫെബ്രുവരി 16നാണ് പാമ്പാടി കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നു ഫോറന്‍സിക് സംഘം രക്തക്കറ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇതു പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന പാമ്പാടി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍കെ രത്നവേല്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്നാട്ടില്‍ ഇയാളുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും പിടികൂടാനായില്ല.

കോളേജ് ചെയര്മാന് പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അടുത്തയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications