കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുപ്രണോയ് സ്തൂപം പൊളിച്ച് നീക്കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തിരുവില്വാമല പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്‌യുടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പാമ്പാടി എ.ഐ.ടി.യു.സി. ഓഫീസിന് സമീപം റോഡരുകില്‍ സ്ഥാപിച്ച സ്തൂപം പി.ഡബ്ല്യു.ഡി. പൊളിച്ചുനീക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇന്നലെ പുലര്‍ച്ചെ ജെ.സി.ബി. ഉപയോഗിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചുനീക്കല്‍. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുപ്രണോയ്‌യുടെ ഒന്നാം ചരമവാര്‍ഷികത്തിലാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്തൂപം സ്ഥാപിച്ചത്.

സ്തൂപം റോഡ് സൈഡില്‍ സ്ഥാപിച്ചതിനെചൊല്ലി പരാതിയും ഉയര്‍ന്നിരുന്നു. പരാതിക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയ അടിസ്ഥാനത്തില്‍ കേസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. 2017 ജനുവരി ആറിന് വൈകിട്ട് ആറുമണിയോടുകൂടി ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തില്‍ തോര്‍ത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.

whatsapp

പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകരും കോളജ് അധികൃതരും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് ജിഷ്ണു ജീവനൊടുക്കിയതെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. സ്തൂപം പൊളിച്ചുനീക്കിയതിനെ തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. വടക്കാഞ്ചേരി തഹസില്‍ദാര്‍ രാജു ഇ.എന്‍., ചേലക്കര സി.ഐ. വിജയകുമാര്‍, പഴയന്നൂര്‍ എസ്.ഐ. മഹേഷ്‌കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി നേതൃത്വം നല്കി.

English summary
Jishnupranoy's statue was removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X