ജിഷ്ണു ചോദിക്കുന്നു, പ്രധാനമന്ത്രി വിദേശ യാത്ര നടത്തുന്നതില്‍ എന്താ തെറ്റ്?
കൊച്ചി : പ്രധാനമന്ത്രി വിദേശ യാത്ര നടത്തുന്നതില്‍ എന്താ തെറ്റ്. ചോദിക്കുന്നത് മറ്റാരുമല്ല പ്രശസ്ത സിനിമാതാരം ജിഷ്ണു രാഘവനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രശസ്ത സിനിമാതാരം ജിഷ്ണു രാഘവന്‍ രംഗത്തെത്തിയിരിക്കുന്നു . മോദിയുടെ വിദേശയാത്രകളെ എതിരാളികള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നതിനെതിരേയാണ് ജിഷ്ണുവിന്റെ ബ്ലോഗ് പോസ്റ്റ്.

ഇതാണ് ജിഷ്ണുവിന്റെ ചോദ്യം ?
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലവന്‍ വിദേശ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നാണ് ജിഷ്ണുവിന്റെ ചോദ്യം.

ആരുമറിയാതെ പോകുന്നതിനെക്കാള്‍ നല്ലത്
ആരോരുമറിയാതെ അവധിയെടുത്ത് ചിലര്‍ വിദേശത്തേക്കോടുമ്പോള്‍ പ്രധാനമന്ത്രി അവധിയെടുക്കാതെ ജോലി ചെയ്യുകയാണെന്നും പോസ്റ്റില്‍ പറയുന്നു

ആധുനിക വസ്ത്രം തന്നെയാണ് മികച്ചത്
ലളിതമായ വസ്ത്രങ്ങളണിഞ്ഞ് സമൂഹത്തിന് മുന്നില്‍ വന്നതിനു ശേഷം അണിയറയില്‍ അഴിമതി നടത്തുന്നവരേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് ആധുനികമായി വസ്ത്രധാരണം ചെയ്യുന്ന പ്രധാനമന്ത്രിയെന്നും താരം

വിമര്‍ശനത്തിന് മുന്നെ ചിന്തിക്കൂ
സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും ശക്തമായി വിമര്‍ശിച്ചോളു എന്നാല്‍ ആരോപണങ്ങളെ അവനവന്റെ സാമാന്യബുദ്ധിയനുസരിച്ച് വിശകലനം ചെയ്തു വേണം സംസാരിക്കാന്‍

പ്രതിക്കാന്‍ അവകാശമുണ്ട്
സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ രാഷ്ട്രീയമായി പ്രതികരിക്കാന്‍ സിനിമാ നടന്മാര്‍ക്കും അവകാശമുണ്ടെന്നും അവര്‍ക്കും സാമൂഹ്യബോധമുണ്ടെന്നുംനടന്‍ പറയുന്നു .

ഇവരാണ് തെറ്റുകാര്‍
ചുറ്റും നടക്കുന്ന അനീതികള്‍ കണ്ട് മിണ്ടാതിരിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ തെറ്റുകാര്‍ അല്ലാതെ സാമൂഹ്യവിരുദ്ധരും ക്രിമിനലുകളുമല്ല തെറ്റുകാർ എന്നും ജിഷ്ണു പറയുന്നു ജിഷ്ണു പറയുന്നു












Click it and Unblock the Notifications