Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ നവവധു ജിസില്‍ ചെന്നൈയില്‍, നാട് വിട്ടതിനെപ്പറ്റി ജിസില്‍ പറയുന്നു

കൊച്ചി: കൊച്ചിയില്‍ നിന്നും കാണാതായ ജിസില്‍ മാത്യു എന്ന നവവധുവിനെ തിരഞ്ഞുള്ള അന്വേഷണത്തിലായിരുന്നു കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയ. കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ വച്ച് ജിസിലിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കിയതോടെയാണ് യുവതിയെ തിരഞ്ഞ് സൈബര്‍ ലോകവും ഇറങ്ങിത്തിരിച്ചത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജിസിലിനെ ഭര്‍ത്താവ് കാക്കനാട്ട് എത്തിച്ചത്.

എന്നാല്‍ ഭര്‍തൃവീട്ടുകാരോട് പിണങ്ങി ചെന്നൈയിലേയ്ക്ക് പോവുകയായിരുന്നു ജിസില്‍. ചെന്നൈയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് ജോലി അന്വേഷിച്ച് വരികയായിരുന്നു ഇവര്‍. ഭര്‍ത്താവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതോടെയാണ് ജിസില്‍ മറനീക്കി പുറത്തെത്തിയത്. മാര്‍ച്ച് അഞ്ച് മുതലാണ് ജിസിലിനെ കാണാതായത്. അന്വേഷണം നടത്തിയെങ്കിലും ആദ്യം കാര്യമായ ഫലമുണ്ടായില്ല.

Jiziil Mathew

തനിയ്ക്ക് താത്പര്യമില്ലാത്ത വിവാഹമായിരുന്നു ഇതെന്നും അച്ഛനും ബന്ധുക്കളും നിര്‍ബന്ധപൂര്‍വ്വം നടത്തിയതാണെന്നും ജിസില്‍ പറയുന്നു. ഭര്‍തൃവീട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ തനിയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.

അതിനാലാണ് അവസരം കിട്ടിയപ്പോള്‍ വീട് വിട്ടിറങ്ങിയതെന്നും വിദ്യാസമ്പന്നയായ താന്‍ തൊഴില്‍ അന്വേഷിയ്ക്കുകയാണെന്നും ജിസില്‍ പറയുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ജിസില്‍. ബെംഗളൂരില്‍ ജോലിചെയ്ത് വരികയായിരുന്നു ഇവര്‍. രണ്ട് മാസം മുമ്പാണ് ആലക്കോട് സ്വദേശിയായ ജോബിനെ വിവാഹം കഴിച്ചത്. ഇന്‍ഫോപാര്‍ക്കില്‍ സോഫ്ട് വെയര്‍ എഞ്ചിനീയറാണ് ജോബിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+