കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസില്‍ മാത്യു എന്തുകൊണ്ട് മാതാപിതാക്കള്‍ക്കൊപ്പം പോയി

  • By Mithra Nair
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ നിന്നും ഇന്‍ഫോപാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ ശേഷം കാണാതായ ജിസില്‍ മാത്യു എന്ന നവവധുവിനെ തേടുകയയായിരുന്നു സൈബര്‍ ലോകം. കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ ഹാജരായ ജിസില്‍ മാത്യുവിനെ ഹൈകോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഹൈകോടതിയില്‍ നേരിട്ട് ഹാജരായ ജിസില്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി. ഉബൈദ് ജിസില്‍ മാതാപാതാക്കള്‍ക്കൊപ്പം പോവാന്‍ ഉത്തരവിട്ടു. കാണാതായ ജിസില്‍ മാത്യുവിനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് ജിസിലിന്റെ പിതാവ് മാത്യു നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതി പരിഗണിച്ചത്.

-jizil.jpg

ഇക്കഴിഞ്ഞ മാര്‍ച്ച് 5ന് കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കില്‍ ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞ് ഭര്‍ത്താവ് ജോബിനൊപ്പം പോയ 23 കാരിയായ ജിസിലിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഹരജിയെ തുടര്‍ന്ന്, ജിസില്‍ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനെ വിട്ടുപോയതാണെന്നും ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇഷ്ടമില്ലാത്ത വിവാഹമായതിനാല്‍ ഭര്‍ത്താവിനെ വിട്ടുപോയതാണെന്നും ഒറ്റയ്ക്ക് താമസിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയില്‍ താമസിച്ചുകൊണ്ട് താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും ജിസില്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും സംഭവവുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടവും വേദനയും വലുതാണെന്ന് വിലയിരുത്തിയ കോടതി യുവതിയോട് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം നിഷേധിച്ചു. എന്നാല്‍, പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

English summary
high court orders to jisil mathew live for his parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X