കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി മുറിയിൽ ജയ കുഴഞ്ഞു വീണു! പോലീസ് മർദിച്ചെന്നു പരാതി, കോടതിയിൽ നടന്നതിങ്ങനെ....

ജയയ്ക്ക് പ്രാഥമിശുശ്രൂഷ നൽകിയതിനു ശേഷമാണ് കോടതി നടപടികൾ ആരംഭിച്ചത്

  • By Ankitha
Google Oneindia Malayalam News

കൊല്ലം: കൊട്ടിയത്തു പതിനലുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ജയ മോളെ കോടതിയിൽ ഹജരാക്കി. കോടതി മുറിയിൽ ഹാജരാക്കി ജയ മങ്ങി വീണുരുന്നു. ഇവർക്ക് പ്രാഥമിശുശ്രൂഷ നൽകിയതിനു ശേഷമാണ് കോടതി നടപടികൾ ആരംഭിച്ചത്. തന്നെ പോലീസ് മർദിച്ചെന്നും എന്നാൽ ഇതിൽ തനിക്കൊരു പരാതിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. കൂടാതെ മകനെ താൻ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്ന് ജയ കോടതിയിലും സമ്മതിച്ചിട്ടുണ്ട്.

jaya

ജയ മോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞത് ഇതോ? പോലീസ് അന്വേഷിക്കുന്നു...ജയ മോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞത് ഇതോ? പോലീസ് അന്വേഷിക്കുന്നു...

അതേസമയം പ്രതി മയങ്ങി വീണതിനെ തുടർന്ന് കോടതി പോലീസിനെ വിമർശിച്ചിരുന്നു. ജയയെ വീണ്ടും വൈദ്യപരിശോധന നടത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്. മകനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വ്യാഴ്ച വൈകിട്ടാണ് അമ്മയായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. താൻ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് പോലീസിനു മുന്നിൽ ജയ വെളിപ്പെടുത്തിയിരുന്നു.

മിന്നൽ ജീവനക്കാർക്ക് തെറ്റ് പറ്റിയിട്ടില്ല; എല്ലാം പറഞ്ഞിരുന്നു, കേസ് ഒഴിവാക്കണമെന്ന് കെഎസ്ആർടിസിമിന്നൽ ജീവനക്കാർക്ക് തെറ്റ് പറ്റിയിട്ടില്ല; എല്ലാം പറഞ്ഞിരുന്നു, കേസ് ഒഴിവാക്കണമെന്ന് കെഎസ്ആർടിസി

സംശയം പ്രകടിപ്പിച്ച് മുത്തച്ഛൻ

സംശയം പ്രകടിപ്പിച്ച് മുത്തച്ഛൻ

ജിത്തുവിന്റെ കൊലപാതകത്തിൽ സംശയം പ്രകടിപ്പിച്ച് മുത്തച്ഛൻ രഗത്തെത്തിയിട്ടുണ്ട്. സ്വത്തിന്റെ കാര്യത്തിന് കുഞ്ഞിനെ കൊല്ലുന്നത് എന്തിനാണെന്നും മുത്തച്ഛൻ ചോദിക്കുന്നുണ്ട്. കൂടാതെ ജയ രക്ഷപ്പെടാൻ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മുത്തച്ഛന്‍ ആരോപിക്കുന്നു. കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് അവസാനമായി പോയത്
മുത്തശ്ശിയുടെ വീട്ടിൽ ആയിരുന്നു. അവിടെനിന്ന് വന്നശേഷമാണ് കുട്ടി കൊല്ലപ്പെട്ടത്. ഇതിനെ കുറിച്ചു കൂടുതൽ വിവരം ലഭിക്കാൻ മുത്തച്ഛനേയും മറ്റു ബന്ധുക്കളേയും ചോദ്യം ചെയ്യും.

കുട്ടി പറഞ്ഞതെന്ത്

കുട്ടി പറഞ്ഞതെന്ത്

''സ്വത്ത് വിഷയത്തിൽ കുട്ടി തന്നെ പ്രകോപിപ്പിക്കും വിധം സംസാരിച്ചു. അതു കൊണ്ടാണ് താൻ മകനെ കൊലപ്പെടുത്തിയതെന്ന് ജയ പോലീസിനു നൽകിയ മൊഴി ഇങ്ങനൊണ്''. എന്നാൽ സ്വത്ത് വിഷയമായം മാത്രമാണോ എന്ന കാര്യത്തിൽ പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനെ കുറിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നിലവിൽ മകനെ കൊലപ്പെടുത്താൻ കാരണമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇവർക്കിടിൽ ഉണ്ടായിരുന്നില്ല. സംഭവം നടക്കുമ്പോൾ വീട്ടിൽ ഇവർ രണ്ടാളു മാത്രമായിരുന്നു ഉണ്ടായിരുന്നത്.

മൊഴിയിൽ മാറ്റമില്ല

മൊഴിയിൽ മാറ്റമില്ല

പോലീസിനു നൽകിയെ അതേ മൊഴിയാണ് ജയ കോടതിയിലും ആവർത്തിച്ചത്. താൻ ഒറ്റയ്ക്ക് തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ആരും സഹായത്തിനു ഉണ്ടായിരുന്നില്ലെന്നും ഇവർ പറഞ്ഞു. രാത്രിയും വെളുപ്പിനു ചോദ്യം ചോദ്യം ചെയ്തിട്ടുപ്പോലും പ്രതിയുടെ മൊഴിയിൽ വൈരുദ്ധ്യം ഒന്നു തന്നെയില്ലായിരുന്നു. അതിനാൽ തന്നെ പ്രതി പറയുന്ന കാര്യങ്ങൾ തൽക്കാലം വിശ്വസിക്കാനെ നിർവാഹമുള്ളു. എന്നാൽ സംഭവത്തിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

കടയിൽ പോയെന്നു കളവ് പറഞ്ഞു

കടയിൽ പോയെന്നു കളവ് പറഞ്ഞു

കടയിൽ സ്കെയിൽ വാങ്ങാൻ പോയിരിക്കുകയാണെന്നാണ് രാത്രി വീട്ടിലെത്തിയ ഭർത്താവിനോട് ജയ പറഞ്ഞത്. എന്നാൽ നേരം വൈകിയിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് ഇവർ പോലീസിന് പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവർകുടുങ്ങുകയായിരുന്നു. പത്രത്തിലും കുട്ടിയെ കാണാനില്ലെന്നുള്ള പരസ്യം നൽകിയിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജിത്തുവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയുമായി സംസാരിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതി ജയ കുറ്റം സമ്മതിക്കുകയും ചെയ്തു. യാതൊരു കുലുക്കവുമില്ലാതെ താനാണ് കൊന്നതെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും ജയ പോലീസിനോട് പറഞ്ഞു.

English summary
jithu jobs murder case; jaya confession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X