Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയമോളുടെ രഹസ്യങ്ങൾ തേടി പോലീസ്.. ഫോണിൽ വിളിച്ചത് ആരെയൊക്കെ? ഭർത്താവ് ജോബിനെ ആക്രമിക്കുന്നതും പതിവ്!

Recommended Video

cmsvideo
    ജയമോൾ തന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്ന് ഭർത്താവ് | Oneindia Malayalam

    ചാത്തന്നൂര്‍: തിരുവനന്തപുരം നന്തന്‍കോട് കേഡല്‍ ജിന്‍സണ്‍ രാജയെന്ന യുവാവ് അച്ഛനേയും അമ്മയേയും സഹോദരിയേയും ഉള്‍പ്പെടെ നാല് പേരെയാണ് ഒറ്റരാത്രി കൊണ്ട് കൊന്ന് കത്തിച്ച് ചാരമാക്കിക്കളഞ്ഞത്. നന്തന്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചാത്തന്‍സേവ അടക്കമുള്ള കാര്യങ്ങള്‍ കേരളം കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. കൊട്ടിയത്തെ പതിനാല് വയസ്സുകാരന്‍ ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഇത്തരം ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ജിത്തുവിന്റെ അച്ഛന്‍ ജോബിനേയും സഹോദരി ടീനുവിനേയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. ജയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നു.

    പോലീസ് ഉറച്ച് തന്നെ

    പോലീസ് ഉറച്ച് തന്നെ

    ജിത്തു ജോബ് കൊല്ലപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇന്നേക്ക് കൃത്യം ഒരാഴ്ച മുന്‍പ്. ഇത്രയും ദിവസത്തിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചു എന്നതിനപ്പുറം എന്തിനാണ് ജിത്തുവിനെ അമ്മ ജയ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. ജയമോളെ ചോദ്യം ചെയ്തതില്‍ നിന്നും കേസില്‍ വല്ലാതെ പുരോഗതിയുണ്ടാകുമെന്ന് കരുതാവുന്ന നിലയിലുമല്ല കാര്യങ്ങള്‍.

    കുടുംബ ഓഹരി അന്വേഷിക്കുന്നു

    കുടുംബ ഓഹരി അന്വേഷിക്കുന്നു

    ആദ്യ ദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ജയമോള്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്. നാട്ടുകാരായ പത്തോളം പേരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയുണ്ടായി. എന്തിന് കൊലപാതകം നടത്തി, ജയ ഒറ്റയ്ക്കാണോ കൃത്യം നിര്‍വ്വഹിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് പോലീസിന് ഉത്തരം കിട്ടേണ്ടത്. കേസില്‍ കുടുംബ ഓഹരി സംബന്ധിച്ച വിഷയങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

    മാനസിക നില പരിശോധിക്കും

    മാനസിക നില പരിശോധിക്കും

    ജിത്തുവിന്റെ കൊലപാതകം ജയമോള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് തന്നെയാണ് തുടക്കം മുതല്‍ പോലീസിന്റെ നിഗമനം. എന്നാല്‍ ജയ ഒറ്റയ്ക്കല്ല എന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടുമില്ല. ജയമോളുടെ മാനസിക നില വീണ്ടും പരിശോധിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

    അച്ഛനേയും മകളേയും ചോദ്യം ചെയ്തു

    അച്ഛനേയും മകളേയും ചോദ്യം ചെയ്തു

    അതിനിടെ ജയമോളുടെ ഭര്‍ത്താവ് ജോബിനേയും മകള്‍ ടീനുവിനേയും പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ചോദ്യം ചെയ്തു. കൊട്ടിയം എസ്എച്ചഒ അജയ് നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വീട്ടിലെത്തി ഇരുവരേയും വിശദമായി ചോദ്യം ചെയ്തത്. നേരത്തെ ജയയുടെ മാനസിക നില തകരാറിലാണ് എന്ന് ജോബും മകളും പോലീസിനോട് പറഞ്ഞിരുന്നു.

    ജോബിനേയും ഉപദ്രവിച്ചിട്ടുണ്ട്

    ജോബിനേയും ഉപദ്രവിച്ചിട്ടുണ്ട്

    ജയ കഴിഞ്ഞ ഒരു വര്‍ഷമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ജോബും ടീനുവും. മാത്രമല്ല ജിത്തുവും അമ്മയും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്നും ജോബും മകളും മൊഴി നല്‍കിയിട്ടുണ്ട്. ചിലപ്പൊഴൊക്കെ ജയമോള്‍ തന്നെയും ഉപദ്രവിച്ചിട്ടുണ്ട് എന്നും ജോബ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

    ഫോൺ വിവരം ശേഖരിക്കുന്നു

    ഫോൺ വിവരം ശേഖരിക്കുന്നു

    കൊലപാതകവുമായി ബന്ധപ്പെട്ട് ജയയുടെ വീട്ടിലെ ടെലിഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കാനൊരുങ്ങുകയാണ്. ഇതിനായി കോളുകളുടെ വിശദാംശങ്ങള്‍ തേടി പോലീസ് വിഎസ്എന്‍എല്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ്. ജയമോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് വിവരം.

    കസ്റ്റഡിയിൽ വാങ്ങുന്നു

    കസ്റ്റഡിയിൽ വാങ്ങുന്നു

    ഈ സാഹചര്യത്തിലാണ് വീട്ടിലെ ലാന്‍ഡ് നമ്പറില്‍ നിന്നും പോയതും വന്നതുമായ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പോലീസ് തേടുന്നത്. ജയമോളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്‌ററഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് പോലീസ്. ഇതിനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

    വിശദമായ പരിശോധന വീണ്ടും

    വിശദമായ പരിശോധന വീണ്ടും

    നേരത്തെ ജോബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജയയുടെ മാനസിക നില പരിശോധിച്ചിരുന്നു. എന്നാല്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്. മാനസിക നില തകരാറിലാണ് എന്ന മൊഴിയില്‍ ജോബ് ഉറച്ച് നില്‍ക്കുന്നതിനാല്‍ വീണ്ടും വിശദമായ പരിശോധന നടത്തു. കസ്റ്റഡിയില്‍ ജയയെ വാങ്ങിയതിന് ശേഷമാണ് പരിശോധന നടത്തുക.

    മകളുടെ മൊഴി ഇങ്ങനെ

    മകളുടെ മൊഴി ഇങ്ങനെ

    നേരത്തെ നടത്തിയ പ്രാഥമികഘട്ട ചോദ്യം ചെയ്യലിലും ജയയുടെ മകൾ ഇത്തരത്തിൽ തന്നെയാണ് മൊഴി നൽകിയിരുന്നത്. ജനുവരി 15ന് വൈകിട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയത് എന്നാണ് ജയ പറയുന്നത്. അന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പോയി തിരിച്ച് വന്ന ജിത്തുവുമായുള്ള സംസാരത്തിന് ഒടുവിലായിരുന്നു കൊലപാതകം. ജിത്തു അച്ഛന്‍ വീട്ടില്‍ പോയി മടങ്ങി വന്നത് അമ്മയെ പിശാചേ എന്ന് വിളിച്ച് കൊണ്ടായിരുന്നുവെന്ന് സഹോദരി പോലീസിന് മൊഴി നല്‍കുകയുണ്ടായി.

    താനും അച്ഛനും പ്രകോപിപ്പിക്കാറില്ല

    താനും അച്ഛനും പ്രകോപിപ്പിക്കാറില്ല

    ഒരു വര്‍ഷത്തിലധികമായി ജയ മാനസിക നില തകരാറിലായ അവസ്ഥയില്‍ ആണെന്നും മകള്‍ പറയുന്നു. അച്ഛനായ ജോബും താനും അമ്മയെ പ്രകോപിപ്പിച്ചിരുന്നില്ല. കളിയാക്കിയാലും മറ്റും അക്രമാസക്തയാകുമായിരുന്നു. എന്നാല്‍ കുറച്ച് സമയം കഴിയുമ്പോള്‍ ശാന്തമാകും. അതിനാല്‍ വീട്ടുകാര്‍ ചികിത്സിക്കുകയുണ്ടായില്ല.

    ജിത്തു വഴക്കിടുന്നത് പതിവ്

    ജിത്തു വഴക്കിടുന്നത് പതിവ്

    ജിത്തുവാകട്ടെ ഇടയ്ക്കിടെ അമ്മയെ പ്രകോപിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു. എന്നാല്‍ കുറച്ച് നേരം കഴിയുമ്പോള്‍ ഇരുവരും സ്‌നേഹത്തിലാവുകയും ചെയ്യും. സാധാരണയായി അച്ഛന്‍ വീട്ടില്‍ നിന്നും അമ്മയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ജിത്തു വീട്ടില്‍ വന്ന് പറയുമായിരുന്നു. ഇത് അമ്മയെ പ്രകോപിപ്പിച്ചിരുന്നുവെന്നും മകള്‍ പറയുന്നു.

    സ്വത്താണോ യഥാർത്ഥ വിഷയം

    സ്വത്താണോ യഥാർത്ഥ വിഷയം

    ഭര്‍ത്താവിന്റെ വീട്ടുകാരുമായി നേരത്തെ തന്നെ വലിയ അടുപ്പത്തില്‍ ആയിരുന്നില്ല ജയ. എന്നാല്‍ ജിത്തുവിന് അച്ഛന്‍ വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തരാമെന്ന് പറഞ്ഞ സ്വത്ത് ലഭിക്കാത്തതില്‍ ജയയ്ക്ക് ദേഷ്യമുണ്ടായിരുന്നു. 70 സെന്റ് തന്നുവെന്ന് അച്ഛന്റെ വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പേപ്പറുകളൊന്നും തന്നില്ലെന്നും മകള്‍ പറയുന്നു. എന്നാല്‍ സ്വത്ത് തര്‍ക്കമില്ലായിരുന്നുവെന്നാണ് ജോബിന്റെ വീട്ടുകാര്‍ പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+