കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം: ജ്ഞാനപീഠം നേടുന്ന ആറമാത്തെ മലയാളി

Google Oneindia Malayalam News

ദില്ലി: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് പ്രധാന കൃതി. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും, 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടേയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്‍റേയും മകനായി 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ച അക്കിത്തം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി.

photo

ചിത്രം കടപ്പാട്-വിക്കീപീഡിയ

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, പണ്ടത്തെ മേൽശാന്തി, മനസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983), അമൃതഗാഥിക (1985) അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (1986),
കളിക്കൊട്ടിലിൽ (1990) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ഷെയിനിനെ വിലക്കിയ സംഭവം; അച്ചടക്ക ലംഘനം ന്യായീകരിക്കില്ല, പക്ഷേ.. ഷെയിനിനെ വിലക്കിയ സംഭവം; അച്ചടക്ക ലംഘനം ന്യായീകരിക്കില്ല, പക്ഷേ.. "അത്" തെറ്റായ നടപടി!

 സ്ത്രീ നിര്‍മ്മാതാവിനെ യുവനടന്‍മാര്‍ കാരവാനില്‍ വെച്ച് ആക്രമിച്ചു; വെളിപ്പെടുത്തി സജി നന്ത്യാട്ട് സ്ത്രീ നിര്‍മ്മാതാവിനെ യുവനടന്‍മാര്‍ കാരവാനില്‍ വെച്ച് ആക്രമിച്ചു; വെളിപ്പെടുത്തി സജി നന്ത്യാട്ട്

English summary
akkitham achuthan namboothiri bags njanapeedam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X