കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍വി; പൊന്നരിവാളമ്പിളിയില്‍ കണ്ണെറിഞ്ഞ ഇടത് സഹയാത്രികന്‍....

  • By Muralidharan
Google Oneindia Malayalam News

പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ.. ആമരത്തിന്‍ പൂന്തണലില്‍ വാടിനില്‍ക്കുന്നോളേ... നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് വേണ്ടി ഈ പാട്ടെഴുതിയ ഒഎന്‍വിക്ക് ഒരു ഇടതുപക്ഷ സഹയാത്രികനാകാനേ കഴിയുമായിരുന്നുള്ളൂ. ജി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ഈ പാട്ടും ഈ നാടകവും കേരളത്തിലെ ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. ഈ പാട്ടെഴുതുമ്പോള്‍ ഒ എന്‍ വിക്ക് 18 വയസ്സാണ് പ്രായം.

ഇത് മാത്രമല്ല, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുദ്രാവാക്യം പോലെ കൊണ്ടുനടന്ന ഒരുപാട് പാട്ടുകള്‍ ഒ എന്‍ വിയുടെ തൂലികയില്‍ നിന്നും ഉണ്ടായി. സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് മുദ്രാഗാനം എഴുതിയതും ഒ എന്‍ വിയാണ്. തന്റെ രാഷ്ട്രീയ ഇടപെടലുകള്‍ പാട്ടില്‍ മാത്രം ഒതുക്കി നിര്‍ത്തിയില്ല. തിരഞ്ഞെടുപ്പില്‍ വരെ മത്സരിച്ചിട്ടുണ്ട്.

മത്സരിച്ചതും തോറ്റതും

മത്സരിച്ചതും തോറ്റതും

1989 ലായിരുന്നു ഒ എന്‍ വി ഇടത് സ്വതന്ത്രനായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പക്ഷേ തോറ്റുപോയി. കോണ്‍ഗ്രസിലെ എ ചാള്‍സാണ് ഒ എന്‍ വിയെ തിരുവനന്തപുരത്ത് തോല്‍പിച്ചത്.

വിപ്ലവം പാടിയ കവി

വിപ്ലവം പാടിയ കവി

മലയാള സിനിമയിലെ എണ്ണം പറഞ്ഞ വിപ്ലവ ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച കവിയാണ് ഒ എന്‍ വി കുറുപ്പ്. യൗവനത്തിന്റെ തീക്ഷ്ണതയും ആഗ്രഹങ്ങളും ഒ എന്‍ വിയുടെ പാട്ടുകളുടെ മുഖമുദ്രയായിരുന്നു. അവയ്ക്ക് വിപ്ലവത്തിന്റെ ചൂടുണ്ടായത് സ്വാഭാവികവും.

പൊന്നരിവാള്‍ അമ്പിളിയില്‍...

പൊന്നരിവാള്‍ അമ്പിളിയില്‍...


പതിനെട്ടാം വയസ്സില്‍ ഒ എന്‍ വി എഴുതിയ ഈ പാട്ടിനെ ജനപ്രിയതയില്‍ വെല്ലാന്‍ പോന്ന മറ്റൊരു ഗാനം ഇനിയും ജനിക്കണം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് വേണ്ടി ഒ എന്‍ വി എഴുതിയ ഈ പാട്ടിന് ഈണം പകര്‍ന്നത് ജി ദേവരാജന്‍ മാസ്റ്റര്‍.

നമ്മളു കൊയ്യും വയലെല്ലാം

നമ്മളു കൊയ്യും വയലെല്ലാം

നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൊന്‍കിളിയേ... അരുമക്കിളിയേ നേരോ നേരോ വെറുതേ പുനിതം പറയാതേ... രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഒ എന്‍ വി ഈ മനോഹര സ്വപ്നത്തെ ഒരു പാട്ടാക്കിയത്.

ജി ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം

ജി ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം


ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം സിനിമയില്‍ വളരെ കുറച്ച് പാട്ടുകളേ ഒ എന്‍ വി ചെയ്തിട്ടുള്ളൂ. അതും തുടക്കക്കാലത്ത്. എം ബി ശ്രീനിവാസന്‍, എം എസ് ബാബുരാജ്, എം കെ അര്‍ജുനന്‍, ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം ഒ എന്‍ വിക്ക് വേണ്ടി ഈണമിട്ടു.

പുരസ്‌കാരങ്ങളുടെ നിറവില്‍

പുരസ്‌കാരങ്ങളുടെ നിറവില്‍


ജ്ഞാനപീഠം, പ്തമശ്രീ, പത്മവിഭൂഷണ്‍ എന്നിവയ്ക്ക് പുറമേ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും എഴുത്തച്ഛന്‍, ചങ്ങമ്പുഴ പുരസ്‌കാരങ്ങളും അടക്കം എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ഒ എന്‍ വി കുറുപ്പിനെ തേടിയെത്തി. മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം 1989ല്‍ വൈശാലിക്ക് കിട്ടി.

English summary
Jnanpith winner poet ONV Kurup Passes away at 84.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X