കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവില്‍ വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധം; കേന്ദ്ര മന്ത്രിയെ തടഞ്ഞുവെച്ചു, ബാരിക്കേഡുകള്‍ തകര്‍ത്തു

Google Oneindia Malayalam News

ദില്ലി: ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ (ജെഎന്‍യു) വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ക്യാമ്പസിന് അകത്ത് നടക്കുന്ന സമരം ഇന്ന് പുറത്തേക്ക് കൂടി നീട്ടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു. സമരവുമായി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഇറങ്ങി.

ബിരുദദാന ചടങ്ങങ്ങില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിയും ക്യാംമ്പസില്‍ എത്തിയ സമയത്തായിരുന്നു സമരം ശക്തമായത്. ചടങ്ങ് കഴിഞ്ഞ് ഉപരാഷ്ട്രപതി മടങ്ങിയെങ്കിലും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയാലിനെ വിദ്യാര്‍ത്ഥികള്‍ ചടങ്ങ് നടന്ന ഹാളിന് അകത്ത് തടഞ്ഞുവെച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണ്.

jnu

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വൈസ് ചാന്‍സ്ലറെ കാണണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് ബാരിക്കേഡ് തകര്‍ക്കുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

സഖ്യം ഉറപ്പിച്ച് ശിവസേന; 2.30ന് ഗവര്‍ണറെ കാണും, ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ?സഖ്യം ഉറപ്പിച്ച് ശിവസേന; 2.30ന് ഗവര്‍ണറെ കാണും, ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ?

ഹോസ്റ്റല്‍ ഫീസ് വര്‍ധനയോടൊപ്പം, ഹോസ്റ്റലിലേയും ലൈബ്രറിയിലേയും സമയം ക്രമം, ഡ്രസ് കോഡ്, ഭക്ഷണ മെനു തുടങ്ങിയ വിവിധ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി കൂടിയാലോചന നടത്താതെ അധികൃതര്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേസമയം, വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പ്രതികരിക്കുന്നത്. സമരം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സമരക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. പ്രശ്നത്തെ തുടര്‍ന്ന് സര്‍വകലാശാല താല്‍ക്കാലികമായി അടച്ചു.

English summary
JNU erupts again: Big protest against HOSTEL fee hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X