കേന്ദ്രസഹായം ഔദാര്യമല്ല.. ദേശീയ ദുരന്തമായി പ്രഖ്യാപിക്കൂ.. കേന്ദ്രത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം
ഹൈദരാബാദ്: രോഹിത് വെമുലയ്ക്ക് വേണ്ടിയും നജീബിന് വേണ്ടിയും ശബ്ദമുയര്‍ത്താന്‍ ഒപ്പം നിന്ന കേരളത്തിന് വേണ്ടി കൈ കോര്‍ത്ത് രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹവും. കേരളത്തില്‍ കൂടുതല്‍ കേന്ദ്രസഹായം അടിയന്തരമായി നല്‍കണം എന്നാവശ്യപ്പെട്ട് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും ഐഐടി ബോംബെയിലും ജെഎന്‍യുവിലും വിദ്യാര്‍ത്ഥി പ്രതിഷേധം. ദുരിതാശ്വാസത്തിനുള്ള സഹായധനം കേന്ദ്രസര്‍ക്കാരിന്റെ കാരുണ്യമല്ല, ജനങ്ങളുടെ അവകാശമാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കേരളത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ ക്യാംപസ്സില്‍ ഒത്ത് ചേര്‍ന്നത്. നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാംപസ്സുകളാണ് ജെഎന്‍യുവും എച്ച്‌സിയുവും. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ജന്ദര്‍മന്തിറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഹൈദരബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പണപ്പിരിവും നടത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications