Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ്; ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദ്ദേശം

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ് വ്യാപകാമകുന്നു. തട്ടിപ്പുകാര്‍ എസ്ബിഐയുടേതിന് സമാനമായ വെബ്സൈറ്റ് നിര്‍മ്മിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടുകയാണ് പതിവ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ആളുകളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് കേരള പൊലീസ്. എസ്ബിഐയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയിപ്പ് ലഭിച്ചാല്‍ അറിയിപ്പ് ലഭിച്ചാല്‍ ബാങ്കിന്റെ നിയമന വിഭാഗവുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കണമെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ തൊഴില്‍ തട്ടിപ്പു നടത്തുന്നത്തിനെതിരെ എസ് ബി ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുകാര്‍ എസ് ബി ഐ യുടേതിന് സമാനമായ വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. എസ് ബി ഐ ല്‍ ജോലിക്ക് തെരെഞ്ഞെടുക്കപ്പെട്ടവര്‍ എന്ന പേരില്‍ ആളുകളുടെ പേരുവിവരം വ്യാജ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം നിയമന ഉത്തരവ് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കയിരിക്കുന്നത്.

നിയമനത്തിന് തെരെഞ്ഞെടുക്കപ്പെടുന്നവരുടെയോ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരുടെയോ പേര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ലെന്ന് എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്പറോ രെജിസ്‌ട്രേഷന്‍ നമ്പറോ മാത്രമേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കൂ. തെരെഞ്ഞെടുക്കപ്പെടുന്നവരെ വിവരം വ്യക്തിപരമായി അറിയിക്കും. ഇതിനായി ഇമെയില്‍ എസ് എം എസ് , തപാല്‍ സൗകര്യങ്ങളാണ് ഉപയോഗിക്കുക.

നിയമനനടപടികളുടെ എല്ലാ വിവരങ്ങളും ............ എന്നിവയില്‍ പ്രസിദ്ധീരിക്കും. ഇത്തരത്തിലുള്ള എന്തെങ്കിലും അറിയിപ്പ് ലഭിച്ചാല്‍ ബാങ്കിന്റെ നിയമന വിഭാഗവുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കണം.

വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+