കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയേട്ടന്‍ മുതല്‍ മോഹനന്‍ മാഷ് വരെ....തട്ടിപ്പുകള്‍.. സതീശനെ കസ്റ്റഡിയിലെടുത്തു, ഒടുവില്‍ അറസ്റ്റ്

പി ശശിയുടെ സഹോദരന്‍ അറസ്റ്റില്‍

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ സഹോദരന്‍ പി സതീശനെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിലും സി സ്‌റ്റേഡിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പരാതി. ഇത് സംബന്ധിച്ച് നാലുപേര്‍ സതീശനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ തട്ടിപ്പ് രീതി തന്നെ വ്യത്യസ്തമാണെന്ന് പോലീസ് പറയുന്നു.അധികാര കേന്ദ്രങ്ങളെ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് വരെ ഇയാള്‍ ഉപയോഗിച്ചിരുന്നു എന്നാണ് സൂചന. അതേസമയം ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ പി ശശി വീണ്ടുമൊരു തിരിച്ചുവരവിന് ശ്രമിക്കവേയാണ് ഇത്തരമൊരു സംഭവം പുറത്തായിരിക്കുന്നത്. ഇത് അദ്ദേഹത്തെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ്.

ഗൂഢതന്ത്രങ്ങള്‍....

ഗൂഢതന്ത്രങ്ങള്‍....

സതീശന്‍ ആളു ചില്ലറക്കാരനല്ലെന്നാണ് പോലീസ് പറയുന്നത്. സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും പാര്‍ട്ടി ഫണ്ടിലേക്കുമെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണപ്പിരിവ് നടത്തിയ സതീശന്‍ ഇത്തരം ഇരകളെ വിശ്വാസത്തിലെടുക്കാന്‍ ഗൂഢമായ തന്ത്രങ്ങളാണ് സ്വീകരിച്ചത്. ഇവരെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടക്കമുള്ള പേരുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നു. പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിലൂടെ പണം എളുപ്പത്തില്‍ തട്ടാനാവുമെന്ന് ഇയാള്‍ കരുതിയിരുന്നു.

രണ്ട് ഫോണുകള്‍.....

രണ്ട് ഫോണുകള്‍.....

പണം വാങ്ങുന്നതിനായി ഉദ്യോഗാര്‍ത്ഥികളെ കാണുന്ന സമയത്ത് സതീശന്റെ കൈവശം രണ്ട് ഫോണുകള്‍ ഉണ്ടാകും. ഒരു ഫോണിലേക്ക് ഈ സമയം കോള്‍ വരും. അതല്ലെങ്കില്‍ ആരെയെങ്കിലും വിളിക്കുന്നതായി ഭാവിക്കുമെന്ന് പരാതിക്കാരി പറയുന്നു. ഫോണ്‍ എടുക്കുന്ന സതീശന്‍ മറുഭാഗത്ത് സിപിഎം നേതാക്കള്‍ ആണെന്ന ഭാവേനയാണ് സംസാരിക്കുന്നത്. തന്നെ സമീപിച്ചപ്പോള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയാണ് വിളിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇത്തരത്തില്‍ തനിക്ക് ഉന്നത പാര്‍ട്ടി നേതൃത്വുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നു.

വിജയേട്ടനെന്ന വിളി....

വിജയേട്ടനെന്ന വിളി....

ഉന്നത നേതാക്കളെ ഇയാള്‍ വിളിക്കുന്ന രീതി തന്നെ വലിയ അടുപ്പത്തിലാണെന്ന് ഇരകളെ ബോധിപ്പിക്കാനാണ്. മോഹനനെ വിളിക്കുന്നതായി ഭാവിച്ചപ്പോള്‍ ഹലോ മോഹന്‍മാഷല്ലേ എന്നാണ് ഇയാള്‍ ചോദിച്ചിരുന്നത്. ഇത് ഞാനാണ്.... വിജയേട്ടന്‍ ഇപ്പോ എവിടെയാണ് എന്നൊക്കെയാണ് ചോദിച്ചിരുന്നത്. പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ ഫോണൊന്ന് വിജയേട്ടന് കൊടുത്തേ തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ ഫോണ്‍ വഴി പറഞ്ഞിരുന്നതെന്ന് പരാതിക്കാരി പറയുന്നു. ഇത് കേട്ടാല്‍ തന്നെ ഏതൊരാളും വീണുപോകുമെന്ന് ഇവര്‍ പറഞ്ഞു.

നിരവധി പേരെ പറ്റിച്ചു.

നിരവധി പേരെ പറ്റിച്ചു.

സതീശന്‍ പറയുന്നത് കേട്ട പലരും ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതിയിരുന്നു. മുഖ്യമന്ത്രിയുമായി വരെ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് വിശ്വസിച്ചവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. നിരവധി പേരെയാണ് ഇയാള്‍ വഞ്ചിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരിലും ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഏഴു പോസ്റ്റുകളില്‍ സിപിഎം ആണഅ നിയമനം നടത്തുന്നതെന്ന് പറഞ്ഞാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയത്. 10000 രൂപ വീതമാണ് വാങ്ങിയതെന്ന് പരാതിക്കാര്‍ പറയുന്നു. അതേസമയം ഇവര്‍ എന്തുകൊണ്ടാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

ഒടുവില്‍ അറസ്റ്റ്

ഒടുവില്‍ അറസ്റ്റ്

ആദ്യ ഘട്ടത്തില്‍ സതീശനെതിരെ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. യുവതി നല്‍കിയ പരാതിയും പോലീസ് മടക്കി. ഇത് ചോദ്യം ചെയ്തതോടെ പോലീസ് തീരെ സഹകരിച്ചില്ല. ഒടുവില്‍ സമ്മര്‍ദം കനത്തതോടെയാണ് ഇയാള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പിന്നീട് അറസ്റ്റ് രേഖപ്പെടുത്താനും പോലീസ് തയ്യാറായത്. അതേസമയം സതീശന്റെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ തന്നെ അരിയവുണ്ടായിരുന്നു. എന്നാല്‍ കേസില്‍ ഒരു തരത്തിലും ഇടപെടാനാവില്ലെന്നാണ് പി ശശി പ്രതികരിച്ചത്. നിലവില്‍ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പിണറായിയുടെ പേരിൽ തട്ടിപ്പ്! സിപിഎമ്മിനെ വെട്ടിലാക്കി പി ശശിയുടെ സഹോദരൻ.. ലക്ഷങ്ങൾ തട്ടിപിണറായിയുടെ പേരിൽ തട്ടിപ്പ്! സിപിഎമ്മിനെ വെട്ടിലാക്കി പി ശശിയുടെ സഹോദരൻ.. ലക്ഷങ്ങൾ തട്ടി

രാഷ്ട്രപതിയെ അയാളെന്ന് വിളിച്ച് ജിമ്മി, സ്മൃതി ഇറാനി സീരിയല്‍ നടി, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയരാഷ്ട്രപതിയെ അയാളെന്ന് വിളിച്ച് ജിമ്മി, സ്മൃതി ഇറാനി സീരിയല്‍ നടി, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

English summary
job fraud p sasi brother arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X