കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ പേരിൽ തട്ടിപ്പ്! സിപിഎമ്മിനെ വെട്ടിലാക്കി പി ശശിയുടെ സഹോദരൻ.. ലക്ഷങ്ങൾ തട്ടി

Google Oneindia Malayalam News

കണ്ണൂര്‍: ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്ന് പാര്‍ട്ടി അനുഭാവിയായ സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 2011ല്‍ സിപിഎം മുൻ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിക്ക് നാണം കെട്ട് പാര്‍ട്ടി വിടേണ്ടി വന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരവിന് ശ്രമിക്കവേ പി ശശിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് അനുജന്‍ പി സതീശനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്ന് വന്നിരിക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തിലും സി സ്റ്റെഡിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.

നാല് പേരാണ് പി സതീശനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം പി സതീശനെ കോഴിക്കോട് കസബ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നു.

p sasi

ഏഷ്യാനെറ്റ് ന്യൂസാണ് തട്ടിപ്പ് വാര്‍ത്ത പുറത്ത് വിട്ടത്. ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പി സതീശന് എതിരെയുള്ള പരാതി. ജോലി ലഭിച്ചില്ല എങ്കില്‍ പണം തിരികെ നല്‍കാം എന്നായിരുന്നു വാഗ്ദാനമെന്ന് പരാതിക്കാരി പറയുന്നു. എന്നാല്‍ പരാതി കൈപ്പറ്റാന്‍ പോലും കസബ എസ്‌ഐ ആദ്യം തയ്യാറായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പരാതി സ്വീകരിച്ചതെന്നും പി സതീശനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായതെന്നും ആരോപണമുണ്ട്. പി സതീശന്‍ തട്ടിപ്പ് ആരോപണം നിഷേധിച്ചിട്ടുണ്ട്. അതേസമയം സിപിഎം നേതൃത്വത്തിന് ഇതേക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് വിവരം. സഹോദരനായ പി സതീശനുമായി തനിക്ക് 20 വര്‍ഷത്തോളമായി ബന്ധമില്ലെന്ന് പി ശശി പ്രതികരിച്ചു.

ഫഹദ് ഫാസിൽ തീവ്രവാദി.. സുഡാപ്പി! നടനെതിരെ സൈബർ ആക്രമണം അഴിച്ച് വിട്ട് സംഘപരിവാർ!ഫഹദ് ഫാസിൽ തീവ്രവാദി.. സുഡാപ്പി! നടനെതിരെ സൈബർ ആക്രമണം അഴിച്ച് വിട്ട് സംഘപരിവാർ!

വിദേശ വനിതയുടെ ശവം ചീർത്ത്, അഴുകി ദുർഗന്ധം പരന്നു.. തല അടർന്ന് വീണു.. പോത്ത് ചത്തതെന്ന് പ്രതികൾ!വിദേശ വനിതയുടെ ശവം ചീർത്ത്, അഴുകി ദുർഗന്ധം പരന്നു.. തല അടർന്ന് വീണു.. പോത്ത് ചത്തതെന്ന് പ്രതികൾ!

English summary
Police have taken P Sasi's brother in custody for job fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X