Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ജോലി നേടാം; ഉയർന്ന ശമ്പളം ഏത് മേഖലയില്‍, പഠിക്കേണ്ടത് ഈ കോഴ്സുകള്‍

മലയാളികളുടെ ദുബായ് കുടിയേറ്റത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഉള്ളത്. നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ നേരിട്ടെങ്കിലും ഇന്നും മലയാളി യുവാക്കളുടെ ഒരു പ്രധാന ലക്ഷ്യ സ്ഥാനമാണ് ദുബായി. എന്നാല്‍ ജോലികളുടെ സ്വഭാവം ആകെ മാറിപ്പോയിരിക്കുന്ന ഈ ഘട്ടത്തില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റം തൊഴില്‍ അന്വേഷകരിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പണ്ട് കാലത്തെ പോലെ അവിദഗ്ധ മേഖലയിലെ തൊഴിലുകള്‍ നേടി അതിജീവിക്കുക എന്നുള്ളത് ഇന്ന് സാധ്യമായ കാര്യമല്ല.

മലയാളി യുവാക്കളെ സംബന്ധിച്ച് മികച്ച വിദ്യാഭ്യാസം ഉള്ളതിനാല്‍ തന്നെ ദുബായിലെ അന്താരാഷ്ട്ര കമ്പനികളില്‍ അടക്കം തൊഴില്‍ നേടുക എന്നുള്ളത് എളുപ്പവുമാണ്. എന്നാല്‍ ഇതിന് വേണ്ടി ചിട്ടയായ രീതിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. വൈവിധ്യത്തിനും തുടർച്ചയായ വളർച്ചയ്ക്കും പേരുകേട്ട സ്ഥലം കൂടിയാണ് ദുബായി. അവിടെ എങ്ങനെ നിങ്ങള്‍ക്കും ഒരു അവസരം സ്വന്തമാക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ഇവിടെ പറയുന്നത്.

 dubaitrip-

വർദ്ധിച്ചുവരുന്ന ജനസംഖ്യയും ടൂറിസവും ഉള്ളതിനാൽ, നഗരം അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, നവീകരണം എന്നിവയിൽ വലിയ നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നികുതി രഹിത ശമ്പളത്തിനും മത്സരാധിഷ്ഠിത നഷ്ടപരിഹാര പാക്കേജുകൾക്കും ദുബായുടെ തൊഴിൽ വിപണി ശ്രദ്ധേയമാണ്. ഇതാണ് പ്രവാസികൾക്ക് ആകർഷകമായ സ്ഥലമാക്കി ദുബായിയെ മാറ്റുന്നതിലെ പ്രധാന ഘടകം. ഇനി പറയുന്ന മേഖലകളിലാണ് പ്രധാനമായും തൊഴില്‍ സാധ്യതകളുള്ളത്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കുന്നത് ഗുണകരമായേക്കും.

ദുബായിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ തൊഴില്‍ അവസരമാണുള്ളത്. ഹോട്ടൽ മാനേജ്‌മെന്റ്, ഫുഡ് സർവീസ് മുതൽ ടൂർ ഓപ്പറേഷൻസ്, ഇവന്റ് മാനേജ്‌മെന്റ് വരെ വിവിധ തൊഴിലവസരങ്ങൾ ഈ മേഖല വാഗ്ദാനം ചെയ്യുന്നു. നിർമ്മാണ, റിയൽ എസ്റ്റേറ്റ് മേഖലകൾ ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ നിർണായക ചാലകങ്ങളായി പതിറ്റാണ്ടുകളായി തുടരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളും റിയൽ എസ്റ്റേറ്റ് മേഖലയും രാജ്യത്ത് വർധിച്ച് വരുന്നു. എൻജിനീയറിങ്, ആർക്കിടെക്ചർ, പ്രോജക്ട് മാനേജ്‌മെന്റ്, വൈദഗ്ധ്യമുള്ള തൊഴിൽ വിദഗ്ധർ എന്നിവർക്കും ആവശ്യക്കാരേറെയാണ്.

vastu tips: വീട്ടില്‍ വേപ്പിന്‍ തൈ ഉണ്ടോ, ഏത് ഭാഗത്ത് നട്ടിരിക്കുന്നത്, സുക്ഷിക്കാനേറെയുണ്ടെന്ന് വാസ്തു

 collegesand

നിരവധി ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികള്‍ മുതല്‍ സാധാരണ സ്ഥാപനങ്ങളിലെ അക്കൌണ്ടിങ് സെക്ഷന്‍ വരെ നീളുന്നു ദുബായിലെ ഫൈനാന്‍സ് രംഗത്തെ ജോബുകള്‍. ബാങ്കിംഗ്, അസറ്റ് മാനേജ്മെന്റ്, ഫിനാൻഷ്യൽ അനാലിസിസ്, ഇൻഷുറൻസ് എന്നിവയിലെ റോളുകളാണ് പ്രധാനമായും ഫിനാൻസിലെ തൊഴിലവസരങ്ങളിൽ ഉൾപ്പെടുന്നത്.

ഏർപ്പെട്ടിരിക്കുന്ന തൊഴില്‍ മേഖല, ജോലി റോൾ, യോഗ്യതകൾ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ദുബായിലെ ശമ്പളം വലിയ തോതില്‍ വ്യത്യാസപ്പെടുന്നു. നികുതി രഹിത വരുമാനം, ഹൗസിംഗ് അലവൻസുകൾ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ അധിക ആനുകൂല്യങ്ങൾക്കൊപ്പം, ദുബായ് പൊതുവെ ഉയർന്ന ശമ്പളമാണ് എല്ലാ മേഖലയിലും വാഗ്ദാനം ചെയ്യുന്നത്.

ഉദാഹരണത്തിന്, ധനകാര്യ മേഖലയിലെ പ്രൊഫഷണലുകൾക്ക് ശരാശരി വാർഷിക ശമ്പളം 120,000 ദിർഹം മുതൽ 360,000 ദിർഹം വരെ പ്രതീക്ഷിക്കാം. എന്നാല്‍ ഐടി പ്രൊഫഷണലുകൾക്ക് പ്രതിവർഷം 100,000 ദിർഹം മുതൽ 300,000 ദിർഹം വരെ സമ്പാദിക്കാം. ഇത് പൊതുവായ ഒരു കണക്ക് മാത്രമാണെന്നും പ്രത്യേക തൊഴിൽ റോളുകളും തൊഴിലുടമ നയങ്ങളും അടിസ്ഥാനമാക്കി ശമ്പളം വ്യത്യാസപ്പെട്ടിരിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+