നിങ്ങള്‍ക്കും വാങ്ങാം സർക്കാർ ശമ്പളം: എസ്എസ്എല്‍സിക്കാർക്കും അപേക്ഷിക്കാം, ഇതാ നിരവധി ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ തീരമൈത്രി പദ്ധതിയിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ (മാർക്കറ്റിങ്) അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്) എന്നിവയാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 30ന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ & സാഫ് നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് നവംബർ 25നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ 0484-2386000 എന്ന നമ്പറിൽ ലഭിക്കും.

മേട്രൻ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രൻമാരുടെ രണ്ട് ഒഴിവിൽ നിയമനത്തിനായി എസ് എസ് എൽ സി യും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യവുമുള്ള (അക്കൗണ്ടിംഗ് അഭിലഷണീയം) 40നും 60നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികളുടെ വാക്-ഇൻ-ഇന്റർവ്യൂ നവംബർ 21നു രാവിലെ പത്തിനു കോളജിൽ നടത്തും.
താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.
കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് നവംബർ 24നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ് / തത്തുല്യവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
വയനാട് മെഡിക്കൽ കോളജിൽ ഒഴിവ്
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിൽ ജൂനിയർ റെസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ നിലവിലുള്ള/പ്രതീക്ഷിത ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.












Click it and Unblock the Notifications