• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരുതിയിരിക്കുക...വാട്‌സാപ്പിലൂടെ ഈ തട്ടിപ്പുകാര്‍ നിങ്ങളെ തേടിയും വന്നേക്കാം, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി വാട്‌സാപ്പ് മുഖേന ചില തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. വര്‍ക്ക് ഫ്രൊം ഹോം സംവിധാനത്തിലുള്ള ജോലി എന്ന അവസരങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ ഓഫര്‍. വാട്‌സാപ്പിന്റെ സെക്യൂരിറ്റി നടപടികള്‍ മറികടന്നാണ് ഇത്തരം തട്ടിപ്പുകാര്‍ വിലസുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി നബന്ധപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച മുന്നറിയിപ്പ് സന്ദേശം ഇങ്ങനെ...

 ജോലി അന്വേഷിക്കുന്ന തിരക്കിലാണ്

ജോലി അന്വേഷിക്കുന്ന തിരക്കിലാണ്

ശ്രദ്ധിക്കുക. Work From Home ജോലി അവസരങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ. കൊറോണക്കാലമായതിനാൽ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. "There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap."

കമ്പനി വാഗ്ദാനം

കമ്പനി വാഗ്ദാനം

ഇത്തരം മെസ്സേജുകളാണ് വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്നത്. പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം.

സെക്യൂരിറ്റി നടപടികൾ

സെക്യൂരിറ്റി നടപടികൾ

തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്. ഓൺലൈൻ തട്ടിപ്പിനെതിരെ വാട്സാപ്പ് നിരവധി സെക്യൂരിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓൺലൈൻ ഫ്രാഡുകൾ ഓരോ ദിവസവും പുതിയ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത്. ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.

പല കമ്പനികളുടെയും പേരിൽ

പല കമ്പനികളുടെയും പേരിൽ

ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം, കൃത്യമായ ഉറവിടത്തിൽ നിന്നല്ല ഇത്തരം മെസ്സേജുകൾ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക.

ആധികാരികത

ആധികാരികത

ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക. ആയതിനാൽ ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് കോണ്ടാക്ടിൽ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകാവുന്നതാണ്.

കൊന്നത് ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകവേ, ലീഗിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; ബന്ധമില്ലെന്ന് മുസ്ലിം ലീഗ്, നിര്‍ഭാഗ്യകരം... അന്വേഷിക്കണം

Happy Christmas 2020; തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വീണ്ടും ഒരു ക്രിസ്തുമസ്, ആശംസകൾ കൈമാറി ആഘോഷിക്കാം

'എൻസിപിയും ബിഡിജെഎസും യുഡിഎഫിലെത്തണം; 2021 ൽ ഭരണം പിടിക്കണം..ഈ 3 നേതാക്കൾക്കും അതിന് കഴിയുമെന്ന് പികെ ഫിറോസ്

പ്രത്യേക നിയമസഭാ സമ്മേളനത്തിലുറച്ച് സർക്കാർ, 31ന് സഭ ചേരാൻ തീരുമാനം, ഗവർണർക്ക് വീണ്ടും ശുപാർശ

cmsvideo
  You cannot access Whatsapp in these phones from 2021

  English summary
  Job Scam Through WhatsApp: Kerala Police issues warning
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X