'വീട്ടിലിരുന്ന് ജോലിചെയ്ത് സമ്പാദിക്കാം'; ഈ തട്ടിപ്പില്‍ വീഴരുതേ, മുന്നറിയിപ്പുമായി പൊലീസ്
തൃശൂര്‍: ജോലി തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പുമായി പൊലീസ് രംഗത്ത്. വീട്ടിലിരുന്ന് ജോലിചെയ്ത് സമ്പാദിക്കാം എന്ന തലക്കെട്ടിലുള്ള സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ വിശ്വസിച്ച് കെണിയില്പ്പെടരുതെന്നാണ് പൊലീസ് നല്കുന്ന മുന്നറിയിപ്പ്. ടെലിഫോണ്‍ കോള്‍, വാട്സ് ആപ്പ് സന്ദേശങ്ങള്‍, ഇ-മെയിലുകള്‍ എന്നിവയോട് പ്രതികരിക്കുമ്പോള്‍ തീര്‍ച്ചയായും മുന്‍കരുതല്‍ എടുക്കുണമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പൊലീസ് പറയുന്നു.
നിങ്ങള്‍ അപേക്ഷിക്കാത്ത ജോലിക്ക് നിങ്ങളെ തിരഞ്ഞെടുത്തതായി ഓഫര്‍ വരുന്നത്, സുതാര്യവും വിശ്വസനീയവുമല്ലാത്ത തിരഞ്ഞെടുപ്പ് പ്രക്രിയകള്‍, നിങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത തസ്തികയിലേക്ക്, ഉയര്‍ന്ന ശമ്പളത്തോടെയുള്ള തൊഴില്‍ വാഗ്ദാനം ചെയ്യുന്നവരേയും സൂക്ഷിക്കണമെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് പങ്കുവച്ച സന്ദേശം ഇങ്ങനെ..

ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാരെ കെണി വെച്ച് കാത്തിരിക്കുകയാണ് വ്യാജന്മാര്. ഏജന്റുമാര്‍ പറയുന്ന വാക്കുകള്‍ വിശ്വസിച്ചും പരസ്യവാചകത്തില്‍ പ്രതീക്ഷയര്‍പ്പിച്ചും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. പലരും ഇപ്പോഴും ഇത്തരം കെണികളില്‍ വീണുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ അറിവില്ലായ്മയെയാണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നത്. അതുകൊണ്ട് വിദേശത്തായാലും, സ്വദേശത്തായാലും ജോലി അന്വേഷിക്കുമ്പോള്‍ ചില മുന്നറിയിപ്പുകള്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. ജോലി ഓഫറുകളുമായി വരുന്ന ഇമെയില്‍ വിലാസം വിശ്വസനീയമായതാണോ എന്ന് പരിശോധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ലിങ്കുകളില്‍ ക്ളിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുന്നത് അപകടകരമാണ്.
ഡോകുമെന്റേഷന്‍ ഫീസ്, പ്രോസസിങ്ങ് ഫീസ്, വെരിഫിക്കേഷന് ഫീസ്, ട്രെയിനിങ്ങ് ഫീസ്, വിമാന ടിക്കറ്റ്, സെക്യൂരിറ്റി ഫീസ് തുടങ്ങിയ ഇനങ്ങളില്‍ തട്ടിപ്പുകാര്‍ നിങ്ങളില്‍ നിന്നും പണം ഈടാക്കിയേക്കാം. ജോലി വാഗ്ദാനം നല്കുന്ന മികച്ച സ്ഥാപനങ്ങളൊന്നും തന്നെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അങ്ങോട്ട് പണം ഈടാക്കുകയില്ല. വിവിധ തരത്തില്‍ വന്‍ തുകകള്‍ ആവശ്യപ്പെടുന്നവരുമായി ശ്രദ്ധയോടും സംശയത്തോടും കൂടി ഇടപെടുക.
നിങ്ങള്‍ അപേക്ഷിക്കാത്ത ജോലിക്ക് നിങ്ങളെ തിരഞ്ഞെടുത്തതായി ഓഫര്‍ വരുന്നത്, സുതാര്യവും വിശ്വസനീയവുമല്ലാത്ത തിരഞ്ഞെടുപ്പ് പ്രക്രിയകള്‍, നിങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത തസ്തികയിലേക്ക്, ഉയര്‍ന്ന ശമ്പളത്തോടെയുള്ള തൊഴില്‍ വാഗ്ദാനം ചെയ്യുന്നവരേയും സൂക്ഷിക്കുക.
വീട്ടിലിരുന്ന് ജോലിചെയ്ത് സമ്പാദിക്കാം എന്ന തലക്കെട്ടിലുള്ള സോഷ്യല്‍ മീഡിയ പരസ്യങ്ങളിലും തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാകാം. നിങ്ങളെത്തേടിയെത്തുന്ന ടെലിഫോണ്‍ കോള്‍, വാട്സ് ആപ്പ് സന്ദേശങ്ങള്‍, ഇ-മെയിലുകള്‍ എന്നിവയോട് പ്രതികരിക്കുമ്പോള്‍ തീര്‍ച്ചയായും മുന്‍കരുതല്‍ എടുക്കുക. ജോലി വാഗ്ദാനത്തിലൂടെ ഇതിനോടകം നിരവധിപേര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി. വിദേശത്തായാലും സ്വദേശത്തായാലും സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രം യാത്രയാകുക.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications