ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലും കോഴിക്കോട് എൻഐടിയിലും ഒഴിവ്: അപേക്ഷിക്കാം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ നിരവധി തസ്കികകളിൽ ഒഴിവ്. വിവിധ വിഷയങ്ങളിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നവംബർ 11 വരെയാണ് ഓണ്ലൈനായി അപേക്ഷിക്കാനാകുക. ഒഴിവുകൾ, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ഒഴിവുകൾ
അറബിക് - 3
ഹിന്ദി - 1
ഇംഗ്ലീഷ് - 2
പൊളിറ്റിക്കൽ സയൻസ് - 1
സൈക്കോളജി - 1
സോഷ്യോളജി - 1
ഇക്കണോമിക്സ് - 1
സോഷ്യൽ വർക്ക് - 5 ഒഴിവുകൾ
ഫിലോസഫ്-1
ലൈബ്രറി സയൻസ്-
മാക്സ്- 3
മൾട്ടി മീഡിയ- 3
ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയത്തിലോ അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാകുക. യുജിസി നെറ്റ്, സെറ്റ് എന്നിവയിൽ ഏതെങ്കിലും യോഗ്യത നേടിയിരിക്കണം.
അല്ലെങ്കിൽ എംഫിലോ പി.എച്ച്.ഡിയോ ഉണ്ടായിരിക്കണം. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് മാർക്കിൽ ഇളവുണ്ടാകും. ഇവർക്ക് 50 ശതമാനം മാർക്ക് മതിയാകും.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://content.sgou.ac.in/rp/public/uploads/documents/JobNotification/1791799884_file_pdf വിശദമായി പരിശോധിക്കാം
കോഴിക്കോട് എൻഐടിയിൽ ജോലി ഒഴിവ്. ആകെ 11 ഒഴിവുകളാണ് ഉള്ളത്. തസ്തിക, ഒഴിവ്, യോഗ്യത തുടങ്ങിയ വിവരങ്ങൾ ഇങ്ങനെ
ഗ്രാജ്വേറ്റ് അപ്രൻ്റീസ്
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്- 4 ഒഴിവുകൾ. 60 ശതമാനം മാർക്കോടെ ലൈബ്രറി സയൻസിൽ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാകുക. അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉളളവർക്കും അപേക്ഷിക്കാം.
ഹോട്ടൽ മാനേജ്മെൻ്റ് -1 ഒഴിവ്.
60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെൻ്റ് ബിരുദമാണ് യോഗ്യത.
നഴ്സിംഗ്-2 ഒഴിവുകൾ
60 ശതമാനം മാർക്കോടെ ബി എസ് സി നഴ്സിംഗ് ബിരുദം വേണം.
ജനറൽ അഡ്മിനിസ്ട്രേഷൻ-12 ഒഴിവുകൾ
60 ശതാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15000 രൂപയാണ് ശമ്പളം.
ടെക്നീഷ്യൻ അപ്രൻ്റീസ്
കൊമേഴ്ഷ്യൽ പ്രാക്ടീസ്-2 ഒഴിവുകൾ
കൊമേഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുള്ളവർക്കാണ് അപേക്ഷിക്കാനാകുക.
ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്-1 ഒഴിവ്
ഇലക്ട്രോക്സിൽ എഞ്ചിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത.
ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്-1 ഒഴിവ്
ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ഒഴിവ്
മെക്കാനിക്കൽ എഞ്ചിനിയറിംഗ്-1 ഒഴിവ്
മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്ലോയാണ് യോഗ്യത
സിവിൽ എഞ്ചിനിയറിംഗ്-1 ഒഴിവ്
സിവിൽ എഞ്ചിനിയറിംഗ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 12500 രൂപയാണ് ശമ്പളം.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 21 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://nitc.ac.in/imgserver/uploads/attachments/engagement-of-apprentice-trainees-graduate-and-diploma-trade-at-nit-calicut-for-the-year-202627_25393883-791d-4989-b153-e6d4068112b9_0.pdf
അഭിമുഖം
വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് (ഒരു ഒഴിവ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രായം 20 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. അഞ്ചാംക്ലാസ് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 23 രാവിലെ 10 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471- 2348666, ഇ-മെയിൽ : [email protected], വെബ്സൈറ്റ്: www.keralasamakhya.org.


Click it and Unblock the Notifications
