എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം ജോലി ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം
2026 ട്രോളിംഗ് നിരോധന കാലയളവിൽ (2026 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ് / സീ റസ്‌ക്യു ഗാർഡുമാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് വാക്ക്-ഇൻ-ഇൻറർവ്യു നടത്തുന്നു. അപേക്ഷകർ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽ പരിശീലനം പൂർത്തിയായവരും 20 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവരും പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരും ആയിരിക്കണം.
ലൈഫ് ഗാർഡ് / സീ റസ്‌ക്യു ഗാർഡായി ജോലി ചെയയ്തുള്ള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടാകും. താല്പര്യമുളളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മെയ് 25-ന് ഉച്ചയ്ക്ക് 2ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0484-2502768 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

അഭിമുഖം
പോർട്ടബിൾ അനിമൽ ബെർത്ത് കൺട്രോൾ പദ്ധതിയുടെ നടത്തിപ്പിനായി പ്രോജക്ട് മാനേജർ, വെറ്ററിനറി സർജ്ജൻ, ഒ.ടി. അസിസ്റ്റന്റ്, അനിമൽ ഹാൻഡിലേഴ്സ്, ഡോഗ് ക്യാച്ചർ തസ്തികകളിലേക്ക് അഭിമുഖം നടത്തും. പ്രോജക്ട് മാനേജർക്ക് എബിസി പദ്ധതി നടപ്പിലാക്കിയ പ്രവൃത്തിപരിചയം, B.V.sc യും വെറ്ററിനറി സർജന് എബിസി പദ്ധതിയിൽ പ്രവർത്തിപരിചയം/ MVSc സർജറി/ ഗൈനക്കോളജി/ WVS ന്റെ കോഴ്സ് സർട്ടിഫിക്കറ്റും ഒ.ടി അസിസ്റ്റന്റിന് പൂക്കോട് വെറ്ററിനറി കോളജിൽ നിന്നുമുള്ള സ്റ്റൈപ്പൻഡറി ട്രെയിനിങ്/ വി.എച്ച്.എസ്.സി (അനിമൽ സയൻസ്) പാസായിരിക്കണം. യോഗ്യതയുള്ളവർ മേയ് 23 രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജരാകണം.
വാക് ഇൻ ഇന്റർവ്യു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഹോം മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) എന്നീ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 30 രാവിലെ 11 ന് കാസർഗോഡ് കളക്ട്രേറ്റ് ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി, എം.എ സൈക്കോളജി, എം.എസ്.സി സൈക്കോളജി എന്നിവയിലൊന്നാണ് ഹോം മാനേജറുടെ യോഗ്യത. എം.എസ്.സി/ എം.എ സൈക്കോളജിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് സൈക്കോളജിസ്റ്റ് യോഗ്യത. പ്രായപരിധി 30-40 വയസ്.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, 0471-2348666, [email protected], www.keralasamakhya.org.












Click it and Unblock the Notifications