കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നിങ്ങള്‍ക്ക് റിസപ്ഷനിസ്റ്റ് ആവണോ.. ഒഴിവുകളുണ്ട്
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോയിസ് സോഫ്ട് വെയര്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് റിസപ്ഷനിസ്റ്റ്, അക്കൗണ്ട് എക്സിക്യുട്ടീവ് എന്നീ തസ്തികളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലെ അംഗീകൃത ബിരുദമാണ് അപേക്ഷാ യോഗ്യത. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാന്‍ കഴിയണം.
അക്കൗണ്ടിംഗ് രംഗത്ത് കുറഞ്ഞ പരിചയമെങ്കിലും വേണം. സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. കമ്പനിയുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകള്‍ സ്വീകരിക്കുക.
ഇ മെയിലുകള്‍ അയയ്ക്കുക തുടങ്ങിയവയായിരിക്കും പ്രധാന ജോലി. താത്പര്യമുളളവര്‍ ജൂലൈ 29 നുളളില്‍ ഗോയിസ് സോഫ്ട് വെയര്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, തേഡ് ഫ്ളോര്‍,പയനിയര്‍ ടവേഴ്സ്, മറൈന്‍ ഡ്രൈവ്, കൊച്ചി -എന്ന വിലാസവുമായി ബന്ധപ്പെടണം.
വിവരങ്ങള്‍ക്ക്- 9072306460