പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം സർക്കാർ നല്‍കും: രജിസ്ട്രേഷന് പോർട്ടൽ സജ്ജം
പ്രവാസി മലയാളികൾക്ക് നാട്ടിൽ തൊഴിൽ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖാന്തരം നടപ്പിലാക്കുന്ന നെയിം (നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്) പദ്ധതിയിൽ തൊഴിലുടമകൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ സജ്ജമായി. സഹകരണ സ്ഥാപനങ്ങൾ, ഇഎസ്ഐ-ഇപിഎഫ് രജിസ്ട്രേഷനുള്ള സ്വകാര്യ-പൊതുമേഖലാ കമ്പനികൾ, ഉദ്യം രജിസ്ട്രേഷനോടുകൂടിയ എൽഎൽപി-ലിമിറ്റഡ് കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്ക് പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത് ഒഴിവുകൾ പ്രസിദ്ധീകരിക്കാം. നോർക്കയുടെ ലിസ്റ്റിലുള്ള തിരിച്ചെത്തിയ പ്രവാസി ഉദ്യോഗാർഥികൾക്ക് ഈ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
പദ്ധതിയുടെ പ്രധാന ആകർഷണം, നെയിം വഴി നിയമിക്കുന്ന പ്രവാസികൾക്ക് പ്രതിവർഷം പരമാവധി 100 തൊഴിൽ ദിനങ്ങളിലെ ശമ്പളവിഹിതം തൊഴിലുടമയ്ക്ക് നോർക്ക നൽകുമെന്നതാണ്. ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 400 രൂപ (ഏതാണോ കുറവ്) എന്ന നിലയിൽ ഈ സഹായം ലഭിക്കും. ഒരു സ്ഥാപനത്തിന് പരമാവധി 50 ജീവനക്കാരെ വരെ ഈ ആനുകൂല്യത്തിന് ഉൾപ്പെടുത്താം.

രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന നമ്പറിൽ (പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയം) ബന്ധപ്പെടുകയോ ചെയ്യാം. 24 മണിക്കൂറും സേവനമനുസരിച്ച് ടോൾ ഫ്രീ നമ്പർ 1800 425 3939 (ഇന്ത്യയിൽ നിന്ന്), വിദേശത്ത് നിന്ന് +91-8802 012 345 (മിസ്ഡ് കോൾ സർവീസ്) എന്നിവയിലും സഹായം ലഭ്യമാണ്. പ്രവാസികളെ നാട്ടിൽ തൊഴിലിലേർപ്പെടുത്തി സ്വയംപര്യാപ്തരാക്കാനുള്ള ഈ സർക്കാർ സംരംഭത്തിൽ തൊഴിലുടമകൾ സജീവമായി പങ്കാളികളാകണമെന്ന് നോർക്ക റൂട്ട്സ് ആഹ്വാനം ചെയ്തു.
പ്രവാസികേരളീയരുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്...
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2025-26 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2025 നവംബര്‍ 30 നകം അപേക്ഷ നല്‍കേണ്ടതാണ്. നോര്‍ക്ക വെബ്ബ്സൈറ്റോ, നോര്‍ക്ക സ്കോളര്‍ഷിപ്പ് പോര്‍ട്ടലോ സന്ദർശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ. ലിങ്ക് കമന്റില്‍ ചേര്‍ക്കുന്നു.
പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകര്‍. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പടാവുന്നതാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications