കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊരു കരുതൽ ? പിണറായി സർക്കാർ നൽകുന്ന സന്ദേശമെന്ത്: വിമര്‍ശനവുമായി ശൂരനാട് രാജശേഖരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായവരുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍. ലംബോധരൻ അടക്കമുള്ള 3 പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നീയമനം നൽകിയതു വഴി കൊലപാതക രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം എന്ന് വ്യക്തമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ശൂരനാട് രാജശേഖരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എന്തൊരു കരുതൽ ? പിണറായി സർക്കാർ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശമെന്ത്? യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ ചെറുപ്പക്കാരെ ദാരുണമായി കൊലപ്പെടുത്തിയ സി.പിഎം നേതാക്കളായ ലംബോധരൻ അടക്കമുള്ള 3 പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നീയമനം നൽകിയതു വഴി കൊലപാതക രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം എന്ന് വ്യക്തം. പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരാൻ പിണറായി സർക്കാർ ഖജനാവിൽ നിന്ന് 1 കോടി രൂപ ചെലവഴിച്ചിരുന്നു.

periyas

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എം ന്റെ കാര്യപരിപാടി. ബംഗാളിലും ത്രിപുരയിലും ഇതേ കാര്യപരിപാടിയായിട്ടായിരുന്നു ഇവരുടെ പ്രയാണം. രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോൾ സി.പി.എം കൊടി പോലും കാണാനില്ല എന്ന സ്ഥിതിയിലായി. അധികാര തിമിരം ബാധിച്ചിരിക്കുന്നു പിണറായി സർക്കാരിന്. ഒന്നാം പിണറായി സർക്കാരിൽ , ടി.പി കൊലക്കേസ് പ്രതിയായ കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടി കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, രണ്ടാം പിണറായി സർക്കാരിൽ , കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് മുന്തിയ പരിഗണന നൽകി ആശുപത്രി നിയമനം നൽകിയ പുതിയ ആരോഗ്യ മന്ത്രി വീണ ജോർജ് .

നമ്മുടെ ആരോഗ്യമന്ത്രിമാർ പിണറായിയുടെ കീഴിൽ ഇങ്ങനെയുള്ള മാതൃകകളുമായി നവ കേരളം സൃഷ്ടിക്കുന്ന തിരക്കിലാണ്. നിങ്ങളെ തെരഞ്ഞെടുത്ത പ്രബുദ്ധരായ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് മാത്രം ഓർമിപ്പിക്കുന്നു.

ഗ്ലാമറസ് ലുക്കിൽ തേജസ്വി മദിവാഡ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak

English summary
Jobs for the wives of periya case accused: Sooranad Rajasekharan's criticism against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X