കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഉള്ള വോട്ടും ലഭിക്കില്ല; മോദിയുടെ രാഹുല്‍ വിമര്‍‍ശനം തിരിച്ചടിക്കുമെന്നും ജോസഫ് സി മാത്യു

Google Oneindia Malayalam News

തിരുവനന്തപുരം: അമേഠിക്ക് പുറമെ വയാനാട്ടില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ബിജെപി നടത്തി വരുന്നത്. ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

ഓടിയത് ബിജെപി; മോദിക്കുപോലും കേരളത്തിൽ വന്ന് ജയിക്കാനാവില്ല; സനല്‍കുമാറിന്‍റെ കുറിപ്പ് വൈറലാവുന്നുഓടിയത് ബിജെപി; മോദിക്കുപോലും കേരളത്തിൽ വന്ന് ജയിക്കാനാവില്ല; സനല്‍കുമാറിന്‍റെ കുറിപ്പ് വൈറലാവുന്നു

ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സീറ്റില്‍ മത്സരിക്കാന്‍ രാഹുലിന് ധൈര്യമില്ല. അതുകൊണ്ടാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള ഒരു മണ്ഡലത്തിലേക്ക് രാഹുല്‍ പോയിരിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഈ വിമര്‍ശനം വിഘടനവാദപരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകനായി ജോസഫ് സി മാത്യു അഭിപ്രായപ്പെടുന്നത്.

പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം

പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം

പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വിഘടന വാദപരമാണമെന്നാണ് ജോസ്ഫ് സി മാത്യൂ നിരീക്ഷിക്കുന്നത്. കശ്മീരിലെ വിഘടന വാദികളെ പോലെയാണ് മോദി സംസാരിക്കുന്നത്. പ്രധാനമന്ത്രിയായ ഒരാളാണ് മണ്ഡലങ്ങളെ വര്‍ഗീയ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഒരു നേട്ടവും കൊണ്ടുവരില്ല

ഒരു നേട്ടവും കൊണ്ടുവരില്ല

മോദിയുടെ വാക്കുകള്‍ ബിജെപിക്ക് ഒരു നേട്ടവും കൊണ്ടുവരില്ല. കേരളത്തില്‍ എന്തെങ്കിലും സാധ്യതയുണ്ടെന്ന് പറയുന്ന തിരുവനന്തപുരത്ത് പോലും ബിജെപിയുടെ ഉള്ള വോട്ടുകള്‍ കുറയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ആതിദ്യനാഥ് കാണിച്ചു തരുന്നു

ആതിദ്യനാഥ് കാണിച്ചു തരുന്നു

മണ്ഡലങ്ങളെ വര്‍ഗ്ഗീയ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പകരം വീട്ടണമെന്നാണ് മോദി ആഹ്വാനം ചെയ്യുന്നത്. അത് എങ്ങനെ നടപ്പാക്കണമെന്ന് യുപിയില്‍ അഖ്ലാക്ക് വധക്കേസ് പ്രതികളെ ഒപ്പം നിര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആതിദ്യനാഥ് കാണിച്ചു തരുന്നുണ്ട്.

ഒരു പുതുമയില്ല

ഒരു പുതുമയില്ല

ഇതിലൊന്നും ഒരു പുതുമയില്ല. ഇന്ത്യസ്വാതന്ത്രം നേടുന്നതിന്‍റെ തലേദിവസം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗ്ഗനൈസറില്‍ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം എന്ന സങ്കല്‍പത്തെക്കുറിച്ച് ഗോള്‍വള്‍ക്കര്‍ പറയുന്നുണ്ട്. എന്താണ് ഒരു ഹിന്ദുരാഷ്ട്രമെന്ന് അതില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറില്‍' ജോസഫ് സി മാത്യു പറയുന്നു.

ദേശാഭിമാനി മുഖപ്രസംഗം

ദേശാഭിമാനി മുഖപ്രസംഗം

ഇന്നലെ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തേയും അദ്ദേഹം വിമര്‍ശിച്ചു. ദേശാഭിമാനിയില്‍ വന്ന രാഹുലിനെതിരായ മുഖപ്രസംഗം കൂടി ബിജെപിയുടെ വിമര്‍ശനത്തോട് നാം കൂട്ടിവായിക്കണം. വയനാട്ടിലെ മുസ്ലീങ്ങളുടെ വോട്ട് കണ്ടാണ് രാഹുല്‍ അവിടെ മത്സരിക്കുന്നതെന്നൊരു പരാമര്‍ശം ആ മുഖപ്രസംഗത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏത് പാര്‍ട്ടിയായാലും

ഏത് പാര്‍ട്ടിയായാലും

ഏത് പാര്‍ട്ടിയായാലും അതിന്‍റെ പ്രധാന നേതാവ് കിട്ടാവുന്നതില്‍ ഏറ്റവും സുരക്ഷിതമായ സീറ്റിലാണ് മത്സരിക്കുക. പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം സീറ്റിലാണോ മത്സരിച്ചത് അല്ല പകരം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ധര്‍മ്മടത്താണ്.

മോദി തയ്യാറാവുമോ

മോദി തയ്യാറാവുമോ

കേരളത്തില്‍ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള സ്ഥലമാണെങ്കിലും തിരുവനന്തപുരത്ത് വന്ന് മത്സരിക്കാന്‍ നരേന്ദ്രമോദി തയ്യാറാവുമോ.. വിജയസാധ്യതയില്ലാത്ത ഒരു സീറ്റില്‍ ഒരു നേതാവും മത്സരിക്കില്ല.

കെജ്രിവാള്‍ മാത്രം

കെജ്രിവാള്‍ മാത്രം

ജയിച്ച് സഭയില്‍ കക്ഷി നേതാവായി നില്‍ക്കേണ്ട നേതാവിന്‍റെ കാര്യത്തില്‍ ഒരു പാര്‍ട്ടിയും റിസ്കെടുക്കില്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു.സമീപകാല ചരിത്രത്തില്‍ എതിരാളിയെ അവരുടെ തട്ടകത്തില്‍ പോയി നേരിടാനുള്ള ധൈര്യം കാണിച്ച ഒരേയൊരു നേതാവ് ആംആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാളാണ്.

സിപിഎം പ്രതികരിച്ചത്

സിപിഎം പ്രതികരിച്ചത്

ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെതിരെ അവരുടെ മണ്ഡലത്തില്‍ പോയി മത്സരിച്ച് വിജയിച്ചാണ് അരവിന്ദ് കെജ്രിവാള്‍ നേതാവായി ഉയര്‍ന്നു വന്നത്.
ശക്തനായ സ്ഥാനാര്‍ത്ഥി വരുമ്പോള്‍ അതിനോട് ശരിയായ രീതിയില്‍ അല്ല സിപിഎം പ്രതികരിച്ചത്.

പാളിച്ച പൂര്‍ണ്ണം

പാളിച്ച പൂര്‍ണ്ണം

ദേശാഭിമാനിയുടെ മുഖപ്രസംഗത്തോടെ സിപിഎമ്മിന്‍റെ പാളിച്ച പൂര്‍ണ്ണമായി എല്‍പി ക്ലാസിലെ കുട്ടികളെ പോലെ എന്തിനാണ് സിപിഎം രാഹുലിന്‍റെ വരവില്‍ ഇങ്ങനെ കിടന്ന് കരയുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ജോസഫ് സി മാത്യു കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
joesph c mathew on modi's communal speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X