ജോണ്‍ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകും
Kerala
oi-AV Bindu
By Pratheeksha
തിരുവനന്തപുരം: മലയാളം കമ്മ്യുണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാക്കാന്‍ തീരുമാനമായി. മന്ത്രി സഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ നിയമോപദേഷ്ടാവുമാവും. സിയാല്‍ എംഡിയായിരുന്ന വിജെ കുര്യനെ ജലവിഭവസെക്രട്ടറിയാക്കാനും തീരുമാനമായി.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുളള ബ്രിട്ടാസിനെ രാജ്യസഭാ എംപിയാക്കാനുളള ചരടുവലികള്‍ നടക്കുന്നുണ്ടെന്നു ഈയിടെ വാര്‍ത്ത വന്നിരുന്നു. കൈരളി എംഡി കൂടിയായ ബ്രിട്ടാസ് ഇടയ്ക്ക് ഏഷ്യാനെറ്റിലേയ്ക്ക് മാറിയെങ്കിലും പിന്നീട് തിരിച്ചു വന്നു