Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്തയ്‌ക്കെതിരായ ആക്രമണം: വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ് പിന്നിലെന്ന് ബ്രിട്ടാസ്

തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച് ഡി സ്വന്തമാക്കിയ വിവരം വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നവലിബറല്‍ കാലഘട്ടത്തിലെ കച്ചവട സിനിമയുടെ പ്രത്യേയ ശാസ്ത്രം എന്ന വിഷയത്തില്‍ നിന്ന് കേരള സര്‍വ്വകലാശാലയില്‍ നിന്നാണ് ചിന്ത പി എച്ച് ഡി സ്വന്തമാക്കിയത്. ചിന്തയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

1

ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ചില ആരോപണങ്ങളും ഉയര്‍ന്നിരുന്നു. പിഎച്ച്ഡി എടുക്കുന്നയാള്‍ മറ്റൊരു ജോലിയും ചെയ്യരുതെന്ന യുജിസി ചട്ടം നിലനില്‍ക്കെ ചിന്ത ജെആര്‍എഫോട് കൂടി എങ്ങനെ ഡോക്ടറേറ്റ് നേടി എന്നതായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം ചിന്ത നല്‍കിയിരുന്നു.

2

യുവജന കമ്മിഷന്‍ അധ്യക്ഷയായി നിയമനം ലഭിച്ചത് മുതല്‍ പാര്‍ട്ട് ടൈം എന്ന രീതിയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയതെന്നും ആ കാലയളവില്‍ ജെആര്‍എഫ് സംബന്ധമായ ഒരു ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടില്ലെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നടക്കം രൂക്ഷവിമര്‍ശനമാണ് ചിന്തയ്‌ക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ ചിന്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ് എംപി.

3

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ജോണ്‍ ബ്രിട്ടാസ് ചിന്തയ്ക്ക് പിന്തുണയുമായി എത്തിയത്. തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തോടെ ചേര്‍ന്ന് നില്‍ക്കാത്തവരെ എന്തിനും എപ്പോഴും ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുന്ന രീതി സാമൂഹികമാധ്യമങ്ങളില്‍ പതിവാണെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. വിവരവും വിദ്യാഭ്യാസവും ഉണ്ട് എന്ന് അഹങ്കരിക്കുന്നവരാണ് ഇത്തരം വേട്ടയാടലിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

4

തുടര്‍ച്ചയായി വേട്ടയാടപ്പെടുന്നവരുടെ പട്ടിക എടുക്കുകയാണെങ്കില്‍ അതിന് മുന്‍പന്തിയില്‍ വരുന്ന ഒരാളാണ് യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്ത ജെറോം. ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ വിഷലിപ്തമായ ആക്രമണങ്ങള്‍ക്ക് ഇരയാക്കുക എന്നത് ഒരു വിനോദം പോലെ കൊണ്ടു നടക്കുന്നവരുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.

5

എസ്എഫ്‌ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പഠനത്തിലും പോരാട്ടത്തിലും മുന്‍പന്തിയിലായിരുന്നു ചിന്ത. അവര്‍ ഡോക്ടറേറ്റ് നേടിയതിനെ പോലും ആക്രമണത്തിനുള്ള കാരണമാക്കാന്‍ ചിലര്‍ ശ്രമിച്ചു എന്നത് നമ്മുടെ രാഷ്ട്രീയ സംവാദ പ്രക്രിയയുടെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.

6

ജെആര്‍എഫും യൂത്ത് കമ്മീഷനിലെ വേതനവും ഒരുമിച്ച് കൈപ്പറ്റി എന്ന് ചിലര്‍ വിധിയെഴുത്ത് നടത്തി. വേതനത്തിന് അര്‍ഹത നേടിയപ്പോള്‍ത്തന്നെ ഗവേഷണത്തിനുള്ള ജെആര്‍എഫ് ധനസഹായം അവര്‍ വേണ്ടെന്നു വച്ചിരുന്നു. വ്യക്തികളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വലിയ കേമമായി കരുതുന്നവരുണ്ട്. മറ്റൊരാളെ വ്യക്തിഹത്യ ചെയ്യാന്‍ അവകാശമില്ലെന്ന് എന്നാണ് ഇവര്‍ തിരിച്ചറിയുക?

7

ശക്തമായ എതിര്‍പ്പുകളും വിയോജിപ്പുകളും എപ്പോഴും സമൂഹത്തിന് അനിവാര്യമാണ്. എന്നാല്‍ ചില വ്യക്തികളെ അകാരണമായി ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി ഒരുതരത്തിലും ആശാസ്യമല്ല. ജെആര്‍എഫ് ധനസഹായം വേണ്ട എന്ന ചിന്തയുടെ അപേക്ഷ അംഗീകരിച്ച് കൊണ്ട് കേരള യൂണിവേഴ്സിറ്റി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് കൂടി ചേര്‍ക്കുന്നു- ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

8

ചിന്ത ജെറോമിനെതിരെ ഏറ്റവും കൂടുതല്‍ ആരോപണം ഉയര്‍ന്നത് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചിലര്‍ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നുണ്ട്. അക്കാദമിക് യോഗ്യതകള്‍ മറ്റുള്ളവരെ അപമാനിക്കാനുള്ള ലൈസന്‍സായി കൊണ്ട് നടക്കുന്നവരെ തുറന്നുകാട്ടുക തന്നെ ചെയ്യണം.ഇടതുസംഘടന പ്രവര്‍ത്തകര്‍ ഇവരുടെ വെറുപ്പിന്‍രെ ഇരകളാകുന്നത് ആദ്യമായിട്ടല്ല എന്നായിരുന്നു ഒരാള്‍ പിന്തുണച്ച് പോസ്റ്റ് ചെയ്ത കമന്റ്.

9

എന്നാല്‍ ബ്രിട്ടാസിന്റെ പോസ്റ്റിന് താഴെ എതിര്‍പ്പ് പ്രകടിപ്പിച്ച് വന്ന കമന്റ് ഇങ്ങനെയായിരുന്നു ' അങ്ങോട്ട് കൊടുക്കുമ്പോള്‍ തിരിച്ചു കിട്ടും എന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഹീനമായി വ്യക്തിഹത്യ ചെയ്യുന്ന സംസ്‌ക്കാരം സോഷ്യല്‍ മീഡിയയില്‍ ചെയ്യാറുള്ളതില്‍ കൂടുതല്‍ താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി അണികളാണ് എന്നത് മറന്നോ.

10

സര്‍വ്വാദരണീയനായ കുമ്മനം ജിയെ ട്രോള്‍ ഉണ്ടാക്കി പരിഹസിച്ചതില്‍ മുന്‍പന്തിയില്‍ നിന്നത് ദേശാഭിമാനിയുടെ സാരഥ്യം വഹിക്കുന്ന മനോജ് ആയിരുന്നു. ദേശീയ താല്പര്യം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ ശ്രീ മോഹന്‍ലാലിനെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ വേദികളിലും സോഷ്യല്‍ മീഡിയയിലും പരിഹസിച്ചതും അപമാനിച്ചതും യുവ നേതാവായിരുന്ന ഈ ചിന്ത ജെറോം ആയിരുന്നു എന്നത് ആരും മറന്നിട്ടില്ല.... അപ്പോള്‍ ഇതൊക്കെ സ്വാഭാവികം'

11

അതേസമയം, ചിന്ത ജെറോമിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം എഴുത്തുകാരിയും അധ്യാപികയുമായ ദിപ നിശാന്ത് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലാണ് ദീപ നിശാന്ത് ഇതുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കുവച്ചത്. ക യുജിസി /നെറ്റ് എന്നത് അധ്യാപകരാകാനുള്ള യോഗ്യതാപരീക്ഷയാണ്. ആ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്കാണ് ജെ ആര്‍ എഫിന് അര്‍ഹത ലഭിക്കുക. ജെ.ആര്‍.എഫ് അഥവാ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നത് ഒരു സ്‌കോളര്‍ഷിപ് എന്നതിലുപരി ഒരു അക്കാദമിക നേട്ടം കൂടിയാണ് എന്നര്‍ത്ഥം. ആ നേട്ടം ഇന്റര്‍വ്യൂകളിലും മറ്റും അധിക മാര്‍ക്കായിത്തന്നെ പരിഗണിക്കുകയും ചെയ്യും.

12

2014-16 വരെയുള്ള കാലയളവില്‍ ചിന്താ ജെറോം യുജിസി യുടെ ഫെലോഷിപ് വാങ്ങിയാണ് റിസര്‍ച്ച് ചെയ്തത്. തുടര്‍ന്ന് അവര്‍ യുവജനകമ്മീഷന്‍ അധ്യക്ഷയായപ്പോള്‍ യുജിസി ഫെല്ലോഷിപ്പ് ഉപേക്ഷിക്കുകയും തന്റെ റിസര്‍ച്ച് പാര്‍ട് ടൈം ആക്കുകയും ചെയ്തു. അനര്‍ഹമായ ഒരാനുകൂല്യവും അവര്‍ കൈപ്പറ്റിയിട്ടില്ല. അവരിപ്പോള്‍ റിസര്‍ച്ച് പൂര്‍ത്തിയാക്കി. ഇത്രയുമാണ് കാര്യം.ഒരു അവ്യക്തതയും ഇക്കാര്യത്തിലില്ല. നിയമപരമായ ഒരു പ്രശ്‌നവും ഇതിലില്ല എന്നത് ബോധമുള്ള മനുഷ്യര്‍ക്ക് മനസ്സിലാവാന്‍ പ്രയാസമില്ല. 'ബോധമുള്ള മനുഷ്യര്‍ക്ക് ' എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം- ദിപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+