മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതി എന്ത്? അദ്ദേഹം രാജ്യസഭയിൽ എത്തുമോ?; ജോൺ ബ്രിട്ടാസിന്റെ മറുപടി
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി അടക്കമുള്ള വമ്പൻ താരനിരകൾ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടിവെച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പ്രചരണങ്ങൾ. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ആയുർ ആരോഗ്യത്തിന് വേണ്ടി മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിച്ചതോടെ പ്രിയപ്പെട്ട നടന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ ആരാധകർക്കിടയിൽ ശക്തമായി.
എന്നാൽ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ജോൺ ബ്രിട്ടാസ് മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ ്പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല. അദ്ദേഹം വളരെ ഹെയിൽ ആന്റ് ഹാർട്ടിയാണ്. അഭിമുഖത്തിന് വരുന്നതിന് 10 മിനിറ്റ് മുൻപ് വരെ ഞങ്ങൾ സംസാരിച്ചു. ഇപ്പോൾ ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കാറുണ്ട്, എല്ലാ കാര്യവും സംസാരിക്കാറുണ്ട്.
മമ്മൂക്ക ഭയങ്കരമായി നിരീക്ഷിക്കുന്ന ആളാണ്. നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഞാൻ അറിയുന്നത് മമ്മൂക്കയിൽ നിന്നാണ്. ഞാൻ കാശ്മീരിൽ പോയപ്പോൾ മമ്മൂക്ക വിളിച്ചു, നിലമ്പൂരിലെ കാര്യങ്ങൾ ഇങ്ങനെയാണെന്ന് പറഞ്ഞു, ഓരോരുത്തരുടെ പ്രസ്താവന അടക്കം പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ വന്നാൽ, ഫോൺ വന്നാൽ അതിന്റെ എല്ലാ കാര്യവും മമ്മൂക്ക പഠിച്ച് വെക്കും. ഓരോരുത്തരുടെ ശരീരഭാഷയടക്കം പഠിച്ചുവെക്കും.
എനിക്ക് തൊണ്ട വേദനയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ തിരുവനന്തപുരത്ത് ടാഗോറിലാണ് നടക്കാൻ പോകുന്നത്. ആ സമയത്ത് അവിടെ നല്ല കാറ്റാണ്. തൊണ്ട വേദനയുടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഇയർ പോഡുവെച്ച് നടക്കാൻ, പാട്ട് കേൾക്കാനും. അങ്ങനെ പാട്ട് കേട്ട് നടപ്പായി. രണ്ട് ഗുണം ഉണ്ടായി. ചെവിയിലൂടെ കാറ്റ് അടുക്കുന്നത് കാരണമുള്ള തൊണ്ടവേദന പോയി, മറ്റൊന്ന് വിനോദവുമായി.
മമ്മൂട്ടിക്ക് എന്തുകൊണ്ട് സിപിഎം രാജ്യസഭ സ്ഥാനം നൽകുന്നില്ലെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'മമ്മൂക്കയ്ക്ക് ഏത് സ്ഥാനവും എപ്പോൾ വേണമെങ്കിലും കിട്ടുമല്ലോ. പക്ഷെ മമ്മൂക്കയ്ക്ക് അങ്ങനെയൊരു ആഗ്രഹം പോലും ഇല്ല.
കൈരളിയിൽ വന്ന ശേഷമാണ് എനിക്ക് മമ്മൂട്ടിയുമായി ബന്ധം ഉണ്ടാകുന്നത്. ഒരു കമ്പനിയുടെ ചെയർമാനും എംഡിയും തമ്മിൽ എന്തെങ്കിലുമൊരു വിഷയത്തിൽ ആശയപ്രശ്നം വരും. ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും ഒരു ചെറിയ വിഷയത്തിൽ പോലും പ്രശ്നം ഉണ്ടായിട്ടില്ല. അതിനൊരു പ്രധാന കാരണം അദ്ദേഹത്തിന് ഇതിലൊരിക്കൽ പോലും സ്ഥാപിത താത്പര്യമില്ല. എനിക്കും അങ്ങനെ തന്നെയാണ്. കാര്യങ്ങൾ നന്നായി നടക്കണമെന്നില്ലാതെ. താത്പര്യം വരുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത്.
കൂട്ടായ്മയിലൂടെയാണ് എല്ലാം വിജയിക്കുന്നത്. മമ്മൂട്ടി ഒരു നടനായി സിനിമയിൽ വന്നത് കൊണ്ട് മാത്രം ഒരു സിനിമ വിജയിക്കില്ല. മുഖത്ത് പതിക്കുന്നൊരു ഷെയ്ഡാണ് കഥാപാത്രത്തെ കത്തി ജ്വലിപ്പിക്കുന്നത്. അദ്ദേഹവുമായി നിരന്തരം സംസാരിക്കുന്നത് കൊണ്ട് ഇങ്ങനെ കുറെ കാര്യങ്ങൾ ഞങ്ങൾ സംസാരിക്കും. പൊളിറ്റിക്സിലും ടീമാണ് വർക്കാവുന്നത്', ജോൺ ബ്രിട്ടാസ് പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications