ജോൺ ബ്രിട്ടാസ് ആർഎസ്എസ് നേതാക്കൾക്കൊപ്പം സംഘപരിവാർ വേദിയിൽ, വിവാദമായപ്പോൾ മറുപടി
തിരുവനന്തപുരം: ബിജെപി നേതാവ് കെജി മാരാരെ കുറിച്ചുളള പുസ്തക പ്രകാശന പരിപാടിയില്‍ ഇടത് എംപിയും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തത് വിവാദത്തില്‍. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട ജോണ്‍ ബ്രിട്ടാസ് കെജി മാരാരെ പുകഴ്ത്തി പ്രസംഗിച്ചിരുന്നു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ കെജി മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം എന്ന പുസ്തകം പ്രകാശനം ചെയ്ത പരിപാടിയിലാണ് ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തത്.
കെജി മാരാര്‍ രാഷ്ട്രീയ സൗഹൃദത്തിന് ഉടമ ആയിരുന്നുവെന്നും കണ്ണൂര്‍ ജയിലില്‍ ഒപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പായ വിരിച്ച് നല്‍കിയ വ്യക്തിയാണ് എന്നും ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ പറഞ്ഞു. വിവാദമായതോടെ ബ്രിട്ടാസ് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

ജോൺ ബ്രിട്ടാസിന്റെ പ്രതികരണം: '' കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണൻ രചിച്ച പുസ്തകം ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ആ പുസ്തക പ്രകാശന ചടങ്ങിൽ ഞാൻ പങ്കെടുത്തതിനെ കുറിച്ച് ചില കോണുകളിൽ നിന്നുയരുന്ന പരാമർശം എന്റെ ശ്രദ്ധയിൽപെട്ടു. കണ്ണൂർ ജയിലിൽ കിടന്ന വേളയിൽ മുസ്ലിം തടവുകാർക്ക് കെ ജി മാരാർ നിസ്കരിക്കാൻ സൗകര്യം ചെയ്തു കൊടുത്തതിനെക്കുറിച്ച് ഞാൻ പറഞ്ഞതായ കാര്യം ചിലർ എഫ് ബി പോസ്റ്റീൽ ഉദ്ധരിക്കുന്നുണ്ട്.
ഞാൻ എന്താണ് പറഞ്ഞത് ? "കെ ജി മാരാർ കണ്ണൂർ ജയിലിൽ കിടന്നപ്പോൾ മുസ്ലിം തടവുകാരോട് സ്നേഹത്തോടെ പെരുമാറിയെന്നും പ്രാർത്ഥനക്കുള്ള സൗകര്യം ചെയ്തുകൊടുത്തുവെന്നും ഒ രാജഗോപാൽ എന്നോട് പറയുകയായിരുന്നു. എനിക്ക് മാരാരെ വലിയ പരിചയമില്ല. കേട്ടും വായിച്ചുമുള്ള അറിവ് മാത്രമേയുള്ളൂ. രാജഗോപാൽ പറഞ്ഞത് ശരിയാണെങ്കിൽ അത്തരത്തിലുള്ള സഹിഷ്ണത മാരാരുടെ പിന്മുറക്കാർ ഇന്ന് വെച്ച് പുലർത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നു" ഇതിൻറെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാതെ തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു വാചകം വെച്ച് പുതിയൊരു തിരക്കഥ ആർക്ക് വേണ്ടിയാണ് ?
ലീഗ് കോൺഗ്രസ് ബിജെപി പ്രവർത്തകർക്ക് പരാതിയുണ്ടാകാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ട്. ആ വേദിയിലെ എന്റെ പ്രതിപാദനം ഈ കക്ഷികൾ തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കുറിച്ചായിരുന്നു. ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെ ചരിത്രത്തിന്റെ യഥാർത്ഥ ഏടുകൾ എന്താണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. അയ്യോ !!ബ്രിട്ടാസ് സംഘ് പരിവാർ വേദിയിൽ, എന്ത് കഥ!! എന്നൊക്കെ ചോദിച്ച് ദുഷ്ടലാക്കോടെ 'വർത്തമാനകാല'ത്തെ വളച്ചൊടിക്കുന്നവർ സദയം കേട്ടാലും സംഭാഷണത്തിലെ ചില പ്രസക്ത ഭാഗങ്ങൾ (ബാബറി മസ്ജിദ് തകർത്തത്, ഗുജറാത്ത് കലാപം,എണ്ണമറ്റ വർഗീയ അസ്വാസ്ഥ്യങ്ങൾ എന്നിങ്ങനെ മൂന്ന് പതിറ്റാണ്ടു കാലം സംഘപരിവാറിന്റെ ഹീനമായ രാഷ്ട്രീയത്തെ ആർജ്ജവത്തോടെയും തന്റേടത്തോടെയും അനാവരണം ചെയ്ത എനിക്ക് ചിലർ ക്ലസ്സെടുത്തുതരാൻ മുതിർന്നപ്പോൾ അതിനെ എന്ത് വിളിക്കണം?!)''.












Click it and Unblock the Notifications