മണിക്കൂറില്‍ 2926 പുഷ് അപ്പ്; കോട്ടയം സ്വദേശിക്ക് ഗിന്നസ് റെക്കോര്‍ഡ്
കോട്ടയം: ഒരു മണിക്കൂറിനുള്ളില്‍ എടുക്കാവുന്ന പുഷ് അപ്പില്‍ കോട്ടയം സ്വദേശിക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്. വില്ലൂന്നി പാണംപറമ്പില്‍ ജോണി പി. ജെയിംസാ(32)ണ് ഒരു മണിക്കൂറില്‍ 2926 പുഷ് അപ്പുമായി പുതിയ ലോക റെക്കോര്‍ഡ് തീര്‍ത്തത്. ഇംഗ്ലണ്ടുകാരന് കാള്‍ട്ടര്‍ വില്യംസ് ജനുവരിയില്‍ ഓസ്ട്രേലിയയില്‍ തീര്‍ത്ത 1874 എന്ന പുഷ് അപ് ഇതോടെ പഴങ്കതയായി.
കഴിഞ്ഞദിവസം മാന്നാനം കെ.ഇ. സ്കൂളില്‍ നടന്ന പരിപാടിയില്‍, ഗിന്നസ് അധികൃതര്‍ അംഗീകരിച്ച കോട്ടയം പബ്ലിക് പ്രോസിക്യൂട്ടര്‍ റോയ്സ് ചിറയില്‍, കോട്ടയം ഡിവൈ.എസ്.പി. വി. അജിത് എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലിന് മുന്നിലായിരുന്നു ജോണിയുടെ പ്രകടനം. ഗിന്നസ് അധികൃതരുടെ നിയമാവലിക്കനുസരിച്ച് കൃത്യമായ ഇടവേളകളിട്ടായിരുന്നു പുഷ് അപ്പ്.

കൈകള്‍ 90 ഡിഗ്രില് നിര്‍ത്തി കാല്‍വിരലുകള്‍ മാത്രം നിലത്തുന്നിയാണ് പുഷ്അപ്പ് എടുക്കേണ്ടിയിരുന്നത്. പരിപാടി കാണാനായി തടിച്ചുകൂടിയ കാണികളുടെ ആര്‍പ്പുവിളിക്കിടയില്‍ ഓരോ ഇടവേളകള്‍ക്ക് ശേഷവും ജോണി അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരുവേള, 3,000 പുഷ് അപ്പ് എന്ന നിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 2926 പുഷ് എടുക്കാനേ ജോണിക്ക് സാധിച്ചുള്ളു.
എല്ലാദിവസം 2 മണിക്കൂര്‍ വീതം പരിശീലിക്കുന്ന ജോണി പരിശീലന സമയത്ത് 3400 ഓളം പുഷ് അപ്പ് എടുക്കാറുണ്ടെന്ന് പറഞ്ഞു. ജഡ്ജിംഗ് പാനല്‍ നിരീക്ഷിച്ച മത്സരത്തിന്റെ കൗണ്ടിംഗ് മെഷീന്, സിഡി, മറ്റു പേപ്പറുകള്‍ തുടങ്ങിയവ ഗിന്നസ് അധികൃതര്‍ക്ക് അടുത്ത ദിവസം തന്നെ അയച്ചുകൊടുക്കും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications