ജോണി നെല്ലൂര്‍ പാർട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
അങ്കമാലി: കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ രാജി വെച്ചു. അങ്കമാലിയില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ചതിക്കുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പിനെ ഒറ്റ സീറ്റില്‍ ഒതുക്കിയത് മാത്രമല്ല പാര്‍ട്ടിയില്‍ നിന്നും കടുത്ത ഒറ്റപ്പെടല്‍ കൂടി നേരിടേണ്ടി വന്നതാണ് ജോണി രാജി വെച്ചതിന് കാരണമെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയര്‍ത്തിയിട്ടും സന്ധി സംഭാഷത്തിന് ആരും എത്തിയില്ല.

അങ്കമാലി മണ്ഡലം കൈവിട്ട് പോയതോടെ മുവാറ്റുപുഴയിലോ കോതമംഗലത്തോ സ്വതന്ത്രനായി നില്‍ക്കാനാണ് ജോണി നെല്ലൂരിന്റെ തീരുമാനം. അങ്കമാലിയില്‍ വിജയം ഉറപ്പിച്ചുക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും ഓരോ ഘട്ടങ്ങളിലും പാര്‍ട്ടി കൂടെയുണ്ടായിരുന്നു, എന്നാല്‍ അവസാന ഘട്ടത്തിലാണ് സീറ്റിലെന്ന് അറിയിച്ചതെന്നും ജോണി പറഞ്ഞു.
സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള നീക്കങ്ങളും അതിനിടയില്‍ നടത്തിയിരുന്നു. സിപിഎം അതിന് മുതിരുന്നില്ല എന്നറിയറിച്ചതും വന്‍ തിരിച്ചടിയായി. 1982 മുതല്‍ യുഡിഎഫില്‍ പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്). പാര്‍ട്ടി സ്ഥാപകനായ ജേക്കബ് 2011 ല്‍ രാജി വെച്ചതിനെ തുടര്‍ന്ന് ജോണി നെല്ലൂരാണ് പാര്‍ട്ടി ഭരിക്കുന്നത്. അങ്കമാലി മണ്ഡലം ലഭിച്ചിലെങ്കിലും മത്സരംഗത്ത് നിന്ന് ജോണി നെല്ലൂര്‍ പിന്മാറുന്നില്ല എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications