കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംയോജിത വിദ്യാഭ്യാസ പദ്ധതിയുമായി വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

  • By Sreejith Kk
Google Oneindia Malayalam News

വടകര: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി വടകര താലൂക്കിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളായ അഞ്ച് സ്കൂളുകള്‍ ഉള്‍പ്പെടുന്ന മടപ്പള്ളി ബോയ്സ് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, മടപ്പള്ളി ഗേള്‍സ്‌ ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മടപ്പള്ളി എന്നീ വിദ്യാലയങ്ങളിൽ യുഎൽസിസിഎസ് ന്റെ നേതൃത്വത്തിൽ സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു.

സോളാർ കേസിൽ യുഡിഎഫ് സർക്കാരിനെ തള്ളിപ്പറഞ്ഞ് ഉമ്മൻചാണ്ടി! ഇതൊക്കെ ശരിയാണോ എന്ന് ഹൈക്കോടതി....സോളാർ കേസിൽ യുഡിഎഫ് സർക്കാരിനെ തള്ളിപ്പറഞ്ഞ് ഉമ്മൻചാണ്ടി! ഇതൊക്കെ ശരിയാണോ എന്ന് ഹൈക്കോടതി....

മടപ്പള്ളി സ്കൂള്‍ അക്കാദമിക്ക് പ്രോജക്ട് ഫോര്‍ ലേണിംഗ് ആന്‍റ് എംപവര്‍മെന്റ്(മേപ്പിൾ) എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം മാര്‍ച്ച് 3ന് കാലത്ത് 8 .30 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കുമെന്ന് സൊസൈറ്റി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

schl

വാഗ്‌ഭടാനന്ദ ഗുരു ദേവന്റെ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തനം ആരംഭിച്ച യുഎൽസിസിഎസ് നിർമ്മാണം,ഭൗതിക സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ നിന്നും ഐ.ടി.അധിഷ്ഠിത സേവനം,സൈബർ പാർക്ക്,ടൂറിസം,സാമൂഹിക വികസനം,വിദ്യാഭ്യാസ സ്‌കിൽ വികസനം തുടങ്ങീ കാലത്തിനൊത്ത വിവിധ മേഖലകളിലേക്ക് പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎൽ എഡ്യൂക്കേഷന് രൂപം കൊടുത്തതെന്ന് അധികൃതർ പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യതാ മികവ് വർദ്ധിപ്പിക്കാൻ ഉതകുന്ന മികച്ച സ്‌കിൽ വികസനം ഉറപ്പ് വരുത്താനും ആവശ്യമായ കോഴ്‌സുകളും,സംസ്ഥാന ദേശീയ അന്തർദേശീയ അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തി കുട്ടികളിലെ തൊഴിൽ ലഭ്യതാ മികവ് വർദ്ധിപ്പിക്കാനുമാണ് മുൻഗണന നൽകിയിരിക്കുന്നത്. .ഇതിന്റെ ഭാഗമായാണ് കൂടുതലും കടലോര മേഖലയില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന മടപ്പള്ളി സര്‍ക്കാര്‍ സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടത്. ഇതിനായി വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും പ്രവര്‍ത്തനക്ഷമതയും, പഠന മികവും വർദ്ധിപ്പിച്ചുകൊണ്ട്‌ ഗുണനിലവാരം ഉയര്‍ത്താനുള്ള കാര്യങ്ങള്‍ക്ക് പദ്ധതി ഊന്നല്‍ നല്‍കും.

തൊഴില്‍ മേഖലകളില്‍ രൂപപ്പെട്ടു വരുന്ന ആഗോള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളിലും, അദ്ധ്യാപകരിലും,രക്ഷിതാക്കളിലും എത്തിക്കാനുള്ള ശ്രമങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിയര്‍ഗൈഡന്‍സ്, പരിസ്ഥിതി സംരക്ഷണം, ജല പരിരക്ഷ ,പാലിയേറ്റീവ് കെയര്‍, സിവില്‍ പരീക്ഷ തയ്യാറെടുപ്പുകള്‍, ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ എന്നീ മേഖലകളില്‍ താല്‍പ്പര്യം ജനിപ്പിക്കാനുള്ള പ്രോഗ്രാമുകള്‍,അഭിരുചി പരിശീലന ക്ലാസുകള്‍,കൗണ്‍സിലിംഗ്, മാലിന്യ നിമ്മര്‍ജനം, പൊതുജനാരോഗ്യം, ശുചിത്വം,ഡിജിറ്റല്‍ ലൈബ്രറി, സ്കില്‍ ലാബുകള്‍, പുത്തന്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഫ്യൂച്ചര്‍ ടെക്നോളജിലാബ്, യോഗ സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസുകള്‍,ഭിന്ന ശേഷി കുട്ടികൾക്ക് സ്‌പെഷൽ കോച്ചിങ് തുടങ്ങി 35 ഓളം മേഖലകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യു എഇ സി സി എസ് എഡ്യൂക്കേഷന്‍ ഡയരക്ടര്‍ ഡോ: ടി പി സേതുമാധവന്‍ അറിയിച്ചു.

വിവര സാങ്കേതിക യുഗത്തിൽ അത്യന്താപേക്ഷിതമായ കമ്പ്യൂട്ടർ പരിജ്ഞാനം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ മികച്ച കമ്പ്യൂട്ടർ ലാബുകൾ,ഡിജിറ്റൽ ലൈബ്രറി അടക്കമുള്ള ലൈബ്രറി സൗകര്യം ഏർപ്പെടുത്തും.വിദ്യാർത്ഥികൾക്കുള്ള പരിശീലനത്തിനായി രാജ്യത്തിന് അകത്തും,പുറത്തും നിന്നായി വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. യു എല്‍ സി സി എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി ,മാനേജിംഗ് ഡയരക്ടര്‍ എസ് ഷാജു, പി ടി എ പ്രസിഡന്റുമാരായ ടി എം രാജന്‍, കെ സന്തോഷ്‌, പ്രിന്‍സിപ്പല്‍മാരായ ദിനേഷ് കരുവാങ്കണ്ടി, സി കെ നിഷ, കെ പി ഫൈസല്‍, ഹെഡ്മാസ്റ്റര്‍മാരായ വി പി പ്രഭാകരന്‍, കെ പി ധനഷ്, യു. എന്‍ എഡ്യൂ. സ്കൂള്‍ കോര്‍ഡിനേറ്റർ കെ.എം.സത്യൻ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

കപ്യാര്‍ സ്ഥിര മദ്യപാനി... സ്വഭാവദൂഷ്യം ആരോപിച്ച് വൈദികന്‍ പുറത്താക്കി.... വൈദീകനെ കൊന്നത് ഇങ്ങനെ!!കപ്യാര്‍ സ്ഥിര മദ്യപാനി... സ്വഭാവദൂഷ്യം ആരോപിച്ച് വൈദികന്‍ പുറത്താക്കി.... വൈദീകനെ കൊന്നത് ഇങ്ങനെ!!

കാസർകോട് നഗരസഭയിൽ നികുതി സ്വീകരിക്കാന്‍ ആളില്ല..വട്ടം കറങ്ങി നികുതിദായകർകാസർകോട് നഗരസഭയിൽ നികുതി സ്വീകരിക്കാന്‍ ആളില്ല..വട്ടം കറങ്ങി നികുതിദായകർ

English summary
joint educational program starts in vadakara municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X