കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയനുകളും മാര്‍ച്ച് 1 ന് യോഗം ചേരുന്നു; അജണ്ടയില്‍ ഭാരത് ബന്ദ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധത്തിന്റെ ഭാവി നടപടി ക്രമങ്ങള്‍ തീരുമാനിക്കുന്നതിനായി സംയുക്ത കിസാൻ മോർച്ചയും പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും (സിടിയു) തമില്ലുള്ള ചര്‍ച്ച തിങ്കളാഴ്ച നടക്കും. പ്രക്ഷോഭങ്ങളുടെ മുന്നോട്ടുള്ള ഗതി തീരുമാനിക്കുന്നതിനായി ഇതാദ്യമായാണ് കര്‍ഷകരും തൊഴിലാളികളും സംയുക്തമായി ചര്‍ച്ച നടത്തുന്നത്. സംയുക്തമായ ഭാരത് ബന്ദ് പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകള്‍ വരെ കൂടിക്കാഴ്ചയില്‍ നടന്നേക്കുമെന്നാണ് സൂചന.

നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിലാളി-കർഷക സഹകരണത്തില്‍ ഭാരത് ബന്ദ് നടത്താനുമുള്ള സാധ്യതകൾ ഞങ്ങൾ ചർച്ച ചെയ്യുമെന്നാണ് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗര്‍ വ്യക്തമാക്കിയത്. തൊഴിലാളികളെയും കൃഷിക്കാരെയും കേന്ദ്രം ദുരിതത്തിലാക്കുന്നു. സർക്കാരിന്റെ മനോഭാവമാണ് പ്രതിഷേധത്തിന് പ്രധാന കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

farmers-protest4-

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

തുറന്ന മനസ്സോടെയാണ് യോഗം ചേരുന്നത്. കോർപ്പറേറ്റ് കമ്പനികൾക്കെതിരെയാണ് കർഷകർ പോരാടിയത്. ഇവിടെ, ഞങ്ങള്‍ക്കിടയില്‍ ഏകോപനത്തിനുള്ള സാധ്യതകൾ കണ്ടെത്തുകയാണ്. ഇതേ കോർപ്പറേറ്റുകളിൽ നിന്നും തൊഴിലാളികളും ഭീഷണി നേരിടുന്നു. ഒരേ സമയം കര്‍ഷക-തൊഴിലാണി വിരുദ്ധമായി ഈ കോർപ്പറേറ്റുകളെ കേന്ദ്രം പിന്തുണയ്ക്കുകയാണെന്നും അമര്‍ജീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വിജയം മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് അനിവാര്യം; പി രാജീവ്കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വിജയം മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് അനിവാര്യം; പി രാജീവ്

 മോദിയുടെ ചിത്രമുള്ള ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ ഞാൻ മോദിയുടെ ചിത്രമുള്ള ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ ഞാൻ "ചിലർക്ക് " വെറുക്കപെട്ടവനായി; പിസി ജോര്‍ജ്

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Joint Kisan Morcha and Central Trade Unions to meet on March 1; Bharat Bandh on the agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X