Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജു ഖേദം പ്രകടിപ്പിക്കണം; ഒത്തുതീര്‍പ്പിൽ നിന്നും നടൻ പിൻമാറുന്നു; പ്രതികരിച്ച് മുഹമ്മദ് ഷിയാസ്

ജോജു ഖേദം പ്രകടിപ്പിക്കണം; ഒത്തുതീര്‍പ്പിൽ നിന്നും നടൻ പിൻമാറുന്നു; പ്രതികരിച്ച് മുഹമ്മദ് ഷിയാസ്

കൊച്ചി: നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം ഒത്തു തീർപ്പ് ആയില്ല. ജോജുവിന്റെ സുഹൃത്തുക്കളാണ് ഒത്തു തീർപ്പ് നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാൽ, ഒത്തുതീര്‍പ്പ് നടപടി ക്രമങ്ങളിൽ നിന്നും നടൻ ജോജു പിന്മാറുന്നുവെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. ഒപ്പം ജോജു വിഷയത്തില്‍ തുടര്‍ നിലപാട് പാർട്ടി യോഗത്തിന് ശേഷം കൈകൊള്ളുമെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

1

"ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ കോണ്‍ഗ്രസ് അതിന് ശേഷം പ്രസ്താവന പിന്‍വലിക്കുന്നത് ആലോചിക്കാം. നേതാക്കള്‍ക്ക് എതിരായ കേസുകളില്‍ നടപടികള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അപ്പോൾ നിറവേറ്റിയത് പ്രതിപക്ഷ ധര്‍മമാണ്.
ജോജു നടത്തിയ പ്രകടനങ്ങളും തെറിയുമടക്കം ചാനല്‍ ക്യാമറകളില്‍ ഉണ്ട്. ജോജു പറഞ്ഞതെല്ലാം പച്ചക്കളവും അഭാസവുമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടിയെന്നും
മഹിള കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2

കഴിഞ്ഞ തിങ്കളാഴ്ച ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടായിരുന്നു സമരം. വലിയ ഗതാഗത തടസത്തിന് ഇത് കാരണമായി. ഇതിനിടെയാണ് ബ്ലോക്കില്‍പ്പെട്ട നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് സമരക്കാര്‍ക്ക് നേരെ പ്രതിഷേധിച്ചത്. വലിയ വാക്കേറ്റമുണ്ടായി. ജോജു വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് കാണിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ജോജുവിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ജോജു മദ്യപിച്ചിരുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം വൈദ്യ പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞു.

3

ജോജുവിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കൊച്ചി കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. റോഡ് തടസപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ജോജുവിനെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം പരാതി നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. ഇതോടെ ഇരുഭാഗവും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന അവസ്ഥ വന്നു. പിന്നീടാണ് സമവായത്തിന്റെ വഴി സ്വീകരിക്കണമെന്ന ചര്‍ച്ച. ഈ ചര്‍ച്ചയാണ് ഇപ്പോള്‍ ഒത്തുതീർപ്പിലല്ലാതെ പോയത്.

4

റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. ടിജി പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മണി, ജോഷി പള്ളന്‍, എന്‍ വേണുഗോപാല്‍, സേവ്യര്‍ സായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഡൊമിനിക് പ്രസന്റേഷന്‍, വിഷ്ണു, പിവൈ ഷാജഹാന്‍, കൗണ്‍സിലര്‍ മാലിനി കുറിപ്പ് എന്നിവരാണ് മറ്റു പ്രതികള്‍. മാര്‍ഗ തടസം സൃഷ്ടിച്ചു, പൊതു ജനത്തിന് സ്വീകാര്യമാകാത്ത വിധം പ്രവര്‍ത്തിച്ചു, കൊവിഡ് മാനദണ്ഡം ലംഘിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.

Recommended Video

cmsvideo
    ജോജുവിനെ കൊണ്ട് കേസ പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച | Oneindia Malayalam
    5

    അതേസമയം, കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഒത്ത് തീർപ്പ് സാധ്യതകള്‍ക്ക് ഇല്ലാതെയായത്. ജോജുവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജോജുവുമായി സംസാരിച്ചിരുന്നുവെന്നും പാര്‍ട്ടിയോടോ വ്യക്തികളോടോ വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+