Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം; പ്രതികള്‍ക്ക് ജാമ്യം, നാശനഷ്ടത്തിന്റെ പകുതി തുക കെട്ടിവെക്കണം

കൊച്ചി: ഇന്ധന വിലവര്‍ധവനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലേക്ക് പ്രതിഷേധവുമായെത്തിയ ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മിണിയുള്‍പ്പെടെയുള്ള അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. എറാണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതകിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 3,75,000 രൂപ വീതം ഓരോരുത്തരും കെട്ടിവെയ്ക്കണമെന്നും കൂടാതെ 50,000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയത്. ടോണിക്ക് പുറമെ മനു ജേക്കബ്, ജോസ് മാളികക്കല്‍, ജര്‍ജസ്സ്, ജോസഫ് എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്.

ഉദ്ദേശം ഒന്നേകാല്‍ കോടിയോളം വില വരുന്ന കാറാണ് ജോജുവിന്റേത് ഇതിന്റെ പിറകിലേ ചില്ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത്. വാഹനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്ന് പ്രോസിക്യൂട്ടറും ആവശ്യപ്പെടുകയായിരുന്നു.
ഇത് തള്ളിയ കോടതി, നാശനഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

ph

ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മരട് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എറണാകുളം ഡി സി സിയുടെ ആഭിമുഖ്യത്തില്‍ സംയടിപ്പിച്ച പ്രതിഷേധം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. നവംബര്‍ ഒന്നിന് നടന്ന കോണ്‍ഗ്രസിന്റെ ചക്ര സ്തംഭന സമരത്തിനിടെ ജോജു ജോര്‍ജ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ചെന്ന് പറഞ്ഞാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ വിശദമായി അന്വേഷണത്തിന് ശേഷം മാത്രമേ വനിതാ പ്രര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പൊലീസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് വനിതാ പ്രവര്‍ത്തകര്‍ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു വിഷയവുമായി ബന്ധപ്പെട്ട് സിനിമാ സെറ്റിലേക്ക് നടത്തുന്ന മാര്‍ച്ചിനെതിരെ വീഡി സതീശനും കെ സുധാകരനും രംഗത്തെത്തി. സിനിമാ വ്യവസായത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സിനിമയെ തടസപ്പെടുത്തിയാല്‍ നടപടിയുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു. ഇതുസംബന്ധിച്ച് കെപിസിസി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ അറിയിച്ചു. സിനിമാ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം സഭയില്‍ മുകേഷ് എംഎല്‍എ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു വി ഡി സതീശന്‍ പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു. ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതാണ് മുകേഷ് എംഎല്‍എ സഭയില്‍ ഉന്നയിച്ചത്.

ജോജു പ്രതിഷേധിച്ചത് ഒരു പൗരനെന്ന നിലയില്‍ മാത്രമാണെന്നും ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചുവെന്നും യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നും മുകേഷ് എംഎല്‍എ സഭയില്‍ പറഞ്ഞു. ഈ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണെന്നും മുകേഷ് എംഎല്‍എ കൂട്ടിചേര്‍ത്തു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നകയറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+