കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം നാരാണീന്റെ മൂന്നാണ്മക്കളുമായി ഗുഡ്‌വിൽ എൻ്റർടൈൻമെൻ്റ്സ്: ടീസർ ചർച്ചയാകുന്നു
കിഷ്കിന്ധാ കാണ്ഡം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഗുഡ്‌വിൽ എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന നാരാണീന്റെ മൂന്നാണ്മക്കളുടെ ടീസർ ശ്രദ്ധ നേടുന്നു. നടന്‍ പൃഥ്വിരാജ് റിലീസ് ചെയ്ത ആദ്യ ടീസർ ഇതിനോടകം തന്നെ സിനിമ പ്രേമികള്‍ക്കിടയില്‍ ചർച്ചാ വിഷയമായി കഴിഞ്ഞു. ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മത്തൽ, സരസ് ബാല ശശേരി എന്നിവരും വേഷമിടുന്നു. നാരായണി അമ്മയുടെ മൂന്ന് ആണ്‍മക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ച് കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു പഴയ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഫാമിലി ത്രില്ലർ വിഭാഗത്തില്‍പ്പെടുന്നതാണെന്നാണ് ടീസർ നല്‍കുന്ന സൂചന.

ഇളയ മകൻ്റെ തിരിച്ചുവരവിലൂടെ കുടുംബം വീണ്ടും ഒന്നിക്കുന്നതിലേക്കും അംഗങ്ങള്‍ക്കിടയിലാണ്ടാകുന്ന ആത്മസംഘർഷങ്ങളുടേയും സൂചന നല്‍കുന്ന ടീസർ കിഷ്കിന്ധാ കാണ്ഡം പോലെ ഒരു നിഗൂഢത കാത്തുസൂക്ഷിക്കുന്നു. ഗുഡ്‌വിൽ എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അപ്പു പ്രഭാകറാണ്. സംഗീതം രാഹുല്‍ രാജ്.












Click it and Unblock the Notifications