മംഗലാപുരം ജോക്കട്ടെ സ്റ്റേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നശിപ്പിച്ചു
മംഗളൂരു: ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജോക്കട്ടെ റെയില്‍വേസ്റ്റേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആള്‍ക്കാര്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചു. സ്റ്റേഷന്റെ പേര് പേജാവര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നോ ജോക്കട്ടെ- പേജാവര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നോ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്ലാറ്റ് ഫോമില്‍ സ്ഥാപിച്ച ജോക്കട്ടെ ബോര്‍ഡ് നാട്ടുകാരായ ഒരു സംഘം ആള്‍ക്കാര്‍ നശിപ്പിച്ചത്. തോക്കൂര്‍ വില്ലേജിലെ ജോക്കട്ടെയിലാണ് റെയില്‍വേ സ്റ്റേഷന്‍. തൊട്ടടുത്ത പ്രദേശമാണ് പേജാവര്‍. സ്റ്റേഷന്റെ പേരില്‍ പേജാവര്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ റെയില്‍വേ അധികൃതര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.

25ഓളം പേരടങ്ങുന്ന സംഘം ഞായറാഴ്ച സ്റ്റേഷനില്‍ എത്തുകയും ഇവിടെ സ്ഥാപിച്ച ബോര്‍ഡിലെ വിനൈല്‍ സ്റ്റിക്കര്‍ പറിച്ചെടുക്കുകയുമായിരുന്നു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ജോക്കട്ട റെയില്‍വേസ്റ്റേഷന്‍ കേരളത്തില്‍ നിന്നും ദക്ഷിണ കര്‍ണാടകയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഉഡുപ്പി, മണിപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളിലേയും യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.












Click it and Unblock the Notifications