കൂടത്തായി കൊലപാതകം; ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാൻഡ് കാലാവധി!
കൂടത്തായി കൊലപാതക പരമ്പരയിലെ റോയി തോമസ് വധക്കേസിൽ ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാൻഡ് കാലാവധി ഈമാസം 24 വരെ നീട്ടി.ജോളിയുടെ ജാമ്യാപേക്ഷ നേരത്തെ താമരശേരി കോടതിയും ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. റോയ് തോമസ് കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജോളിക്കായി ബിഎ ആളൂർ സമർപ്പിച്ച ജാമ്യ ഹർജി താമരശേരി കോടതി ഈ മാസം 16ന് വിധി പറയാൻ മാറ്റിയിട്ടുണ്ട്. അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഴുവന്‍ പ്രതികളുടേയും നുണപരിശോധന പരിഗണനയില്‍ ആണന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

നുണ പരിശോധനയ്ക്ക് പ്രതികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോഴാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. കേസിലെ മുന്നാം പ്രതി സ്വര്‍ണ്ണക്കടക്കാരന്‍ പ്രജികുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി എം എസ് മാത്യു വഴി ജോളിക്ക് സയനൈഡ് കൈമാറിയെന്നാണ് പ്രജികുമാറിനെതിരായ കുറ്റം.












Click it and Unblock the Notifications