Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍; അമ്മയെ പോലീസ് കൊണ്ട് പോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ്

Recommended Video

cmsvideo
    Jolly Koodathai : വെളിപ്പെടുത്തലുമായി ജോളിയുടെ മകന്‍ റോമോ | Oneindia Malayalam

    കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിന്‍റെ അണിയറക്കഥകള്‍ ഓരോന്നായിരുന്നു ചുരുളഴിയുകയാണ്. കേസില്‍ ഇതുവരെ ജോളിയടക്കം മൂന്ന് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോളിയ്ക്ക് സയനൈഡ് നല്‍കിയ മാത്യു, സ്വര്‍ണ പണിക്കാരനായ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. തനിക്ക് കേസില്‍ പങ്കില്ലെന്നും ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തെളിയട്ടെയെന്നുമായിരുന്നു ഷാജു പറഞ്ഞത്.

    അതിനിടെ കേസില്‍ ഷാജുവിനെതിരെ ഗുരുതര ആരോപണവുമായി റോയി-ജോളി ദമ്പതികളുടെ മൂത്ത മകന്‍ റോമോ റോയി രംഗത്തെത്തി. ഷാജു പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്ന് റോമോ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

    സംശയമുന ഷാജുവിലേക്ക്

    സംശയമുന ഷാജുവിലേക്ക്

    ജോളിയെ ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ ഷാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.കേസില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു. ​എന്നാല്‍ ഷാജുവിനെ വെറുതേ വിട്ട നടപടിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. അസ്വാഭാവികമായി ഭാര്യയും മകനും മരിച്ചിട്ടും എന്തുകൊണ്ടാണ് ഷാജു പോലീസിനെ സമീപിക്കുകയോ പോസ്റ്റുമാര്‍ട്ടം നടത്താന്‍ തയ്യാറാകാതിരുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ ചോദിച്ചിരുന്നു.

    ജോളിയുടെ മകന്‍

    ജോളിയുടെ മകന്‍

    നാട്ടിലുള്ളവര്‍ പോലും ഇത്തരം സംശയം ഉന്നയിച്ചിട്ടും ഷാജുവിന്‍റെ ഭാഗത്ത് നിന്ന് അത്തരം ഒരു നീക്കങ്ങളും ഉണ്ടാകാതിരുന്നത് സംശയകരമാണെന്നും ഇവര്‍ പറയുന്നുണ്ട്. അതേസമയം കേസില്‍ ഷാജുവിനും പങ്കുണ്ടെന്ന സംശയമാണ് ജോളി-റോയി ദമ്പതികളുടെ മൂത്ത മകന്‍ റോമോ റോയിയും പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് രണ്ടാനച്ഛനായ ഷാജുവിനെതിരെ റോമോ ഉന്നയിച്ചിരിക്കുന്നത്.

    ഗുരുതര ആരോപണം

    ഗുരുതര ആരോപണം

    അച്ഛന്‍ റോയി കടുത്ത മദ്യപാനിയായിരുന്നുവെന്നും മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്‍റെ വാദം റോമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മില്‍ വഴക്ക് കൂടാറുണ്ടായിരുന്നുവെന്ന ഷാജുവിന്‍റെ വാദത്തേയും റോമോ തള്ളി.

    സ്വസ്ഥമായി ജീവിച്ച കുടുംബം

    സ്വസ്ഥമായി ജീവിച്ച കുടുംബം

    തന്‍റെ അച്ഛനൊപ്പം ഒരിക്കല്‍ പോലും സഞ്ചരിക്കാത്ത ആള്‍ എങ്ങനെയാണ് അച്ഛന്‍ മദ്യപാനിയാണെന്ന് പറയുകയെന്ന് റോമോ ചോദിക്കുന്നു. രണ്ടാനച്ഛന്‍ എന്ന നിലയില്‍ ഷാജു തങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിരുന്നില്ല. തന്‍റേയും അനിയന്‍റേയും കാര്യത്തില്‍ ഇടപെട്ടിരുന്നുമില്ലെന്നും റോമോ പറഞ്ഞു.

    സിനമയ്ക്ക് പോയി

    സിനമയ്ക്ക് പോയി

    അച്ഛന്‍ റോയി ഉള്ളപ്പോള്‍ ഞങ്ങള്‍ സ്വസ്ഥമായിട്ടാണ് ജീവിച്ചത്. അമ്മയും അച്ഛനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് ഒരു സംരക്ഷണമാകുമല്ലോ എന്നോര്‍ത്താണ് ഷാജുവുമായുള്ള വിവാഹം ഞങ്ങള്‍ സമ്മതിച്ചത്. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ് ഷാജുവെന്നും റോമോ ആരോപിച്ചു.

    സാധനങ്ങള്‍ കടത്തി

    സാധനങ്ങള്‍ കടത്തി

    അമ്മയ്ക്ക് ഒറ്റയ്ക്ക് കൃത്യം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍‌ നടത്തുന്നതെന്നും ഷാജു പറഞ്ഞു. വീട്ടില്‍ നിന്നും ചാക്കില്‍ ഷാജു സാധനങ്ങള്‍ കടത്തിയതും സംശയമാണെന്നും റോമോ പറഞ്ഞു.

    വെളിപ്പെടുത്തല്‍

    വെളിപ്പെടുത്തല്‍

    ഇന്നലെ ജോളിയെ അറസ്റ്റ് ചെയ്ത പിന്നാലെയാണ് പൊന്നാമറ്റം വീട്ടില്‍ നിന്നും ഷാജു സാധനങ്ങള്‍ ഓട്ടോയില്‍ കടത്തിയത്. ചാക്കില്‍ ഷാജു സാധനം കടത്തിയെന്ന് ഓട്ടോക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. പുസ്തകങ്ങളാണ് ചാക്കില്‍ ഉണ്ടായിരുന്നതെന്നും പ്രശ്നമുള്ള വീട്ടിലെ ആളാണെന്നും തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് ഓട്ടോക്കാരന്‍ വെളുപ്പെടുത്തിയത്.

    കൊല നടത്തിയത് ഒറ്റയ്ക്കല്ലെന്ന്

    കൊല നടത്തിയത് ഒറ്റയ്ക്കല്ലെന്ന്

    അതേസമയം ജോളി ഒറ്റയ്ക്കല്ല കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ജോളി ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതോടെ 11 പേരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ അന്വേഷിക്കാതെ 11 പേരെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ഇക്കൂട്ടത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും കോഴിക്കോട് നിന്നുള്ള രണ്ട് ക്രിമിനില്‍ അഭിഭാഷകരും രാഷ്ട്രീയക്കാരും ഉണ്ടെന്നാണ് വിവരം

    ചെക്ക് നല്‍കി

    ചെക്ക് നല്‍കി

    സ്വത്ത് തട്ടിയെടുക്കാന്‍ വന്‍ ഗൂഡാലോചന തന്നെ നടന്നിട്ടുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. അതിനിടെ ഒരു രാഷ്ട്രീയ നേതാവ് ജോളിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയതായി പോലീസ് കണ്ടെത്തി. എന്തിനാണ് ജോളിക്ക് ഇയാള്‍ ചെക്ക് നല്‍കിയതെന്ന കാര്യം പോലീസ് പരിശോധിക്കും.

    സിസിടിവി ദൃശ്യങ്ങള്‍

    സിസിടിവി ദൃശ്യങ്ങള്‍

    മറ്റൊരു ചെക്ക് ബാങ്കില്‍ കൊണ്ടുപോയി പണമായി മാറ്റിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ പണങ്ങള്‍ എവിടെ നിന്നാണ് ജോളിക്ക് വന്നതെന്നും എന്തിനാണ് ചെക്കുകള്‍ ലഭിക്കുന്നതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കും.
    ജോളിയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷണ വിധേയമാക്കും.

    അന്വേഷിക്കും

    അന്വേഷിക്കും

    വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ജോളിക്കെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വെറും സ്വത്ത് തര്‍ക്കമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇത് തള്ളി. താമരശ്ശേരി ഡിവൈഎസ്പിയാണ് കേസ് എഴുതി തള്ളിയ്. എന്തുകൊണ്ടാണ് അന്ന് അത്തരമൊരു നടപടി ഡിവൈഎസ്പി സ്വീകരിച്ചതെന്ന കാര്യം പോലീസ് വീണ്ടും അന്വേഷിക്കും.

    ശാസ്ത്രീയ പരിശോധന

    ശാസ്ത്രീയ പരിശോധന

    അതേസമയം കേസില്‍ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്തുകയാണ് പോലീസ്. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. വീട്ടിലെ രേഖകള്‍ നേരത്തേ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+