കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് പിജെ ജോസഫ്!! കാലുവാരിയത് ജോസഫ് തന്നെ?

Google Oneindia Malayalam News

കോട്ടയം: പാലായില്‍ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി പിജെ ജോസഫ്. ആദ്യഘട്ട ഫലം പുറത്തുവന്ന പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ രാമപുരം പഞ്ചായത്തില്‍ വന്‍ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നേടിയത്.

 josecpm-1569

1500 വോട്ടുകളുടെ ഭൂരിപക്ഷം രാമപുരത്ത് നേടുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ നിലവില്‍ 700 ഓളം വോട്ടുകളുടെ ലീഡുമായാണ് കാപ്പന്‍ മുന്നേറുന്നത്. ഇപ്പോള്‍ കടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. അതേസമയം പിജെ ജോസഫ് വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള പ‍ഞ്ചായത്തില്‍ ജോസഫ് വിഭാഗത്തിന്‍റെ വോട്ടുകള്‍ മാണി സി കാപ്പന് മറഞ്ഞതാകാം എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

പാലാ; രാമപുരത്ത് അപ്രതീക്ഷിത ട്വിസ്റ്റ്!! മാണി സി കാപ്പന് വന്‍ ലീഡ്! പാലായില്‍ അട്ടിമറിക്ക് സാധ്യത?പാലാ; രാമപുരത്ത് അപ്രതീക്ഷിത ട്വിസ്റ്റ്!! മാണി സി കാപ്പന് വന്‍ ലീഡ്! പാലായില്‍ അട്ടിമറിക്ക് സാധ്യത?

കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ജോസഫ് വിഭാഗത്തിന്‍റെ പിന്തുണ മാണി സി കാപ്പന് ലഭിച്ചെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്തില്‍ യുഡിഎഫിന് ലഭിച്ചത്.

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

അതേസമയം ജോസ് ടോം നല്ല രീതിയില്‍ തിരിച്ചുവരുമെന്ന് തോമസ് ചാഴിക്കാടന്‍ എംപി പ്രതികരിച്ചു. എന്നാല്‍ രാമപുരത്തെ ഫലത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം പാലായില്‍ ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ച് നല്‍കിയെന്ന ആരോപണമാണ് ജോസ് ടോം ഉയര്‍ത്തിയത്.

'പാലായില്‍ ബിജെപി-സിപിഎം വോട്ടുകച്ചവടം': മാണി സി കാപ്പന്‍റെ മുന്നേറ്റം ഇതിന്‍റെ തെളിവെന്ന് ജോസ് ടോം'പാലായില്‍ ബിജെപി-സിപിഎം വോട്ടുകച്ചവടം': മാണി സി കാപ്പന്‍റെ മുന്നേറ്റം ഇതിന്‍റെ തെളിവെന്ന് ജോസ് ടോം

പാലായിലേക്ക് ഉറ്റുനോക്കി കേരളം; ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം, മാണി സി കാപ്പന്‍ മുന്നില്‍പാലായിലേക്ക് ഉറ്റുനോക്കി കേരളം; ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം, മാണി സി കാപ്പന്‍ മുന്നില്‍

English summary
Jose K Mai group shifted their vote to LDF alleges PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X