കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം ലോക്സഭ സീറ്റ് കോണ്‍ഗ്രസിന് നല്‍കുമോ?; നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

  • By Ajmal
Google Oneindia Malayalam News

കോട്ടയം: യുഡിഎഫില്‍ കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതിന്റെ പ്രതിഷേധങ്ങള്‍ പാര്‍ട്ടിയില്‍ കാലപമായി മാറുകയാണ്. ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യസഭാ സീറ്റ് മുന്നണിയിലില്ലാത്ത കേരളാ കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ യുവ നേതാക്കള്‍ മുതല്‍ വിഎം സുധീരന്‍ വരേയുള്ളവര്‍ രൂക്ഷവിമര്‍ശനവുമായാണ് രംഗത്ത് വന്നത്. അണികള്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനത്തെ കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തുകയും ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും കോലം കത്തിക്കുന്നിടത്ത് വരെ പ്രതിഷേധം എത്തി.

പി ജെ കൂര്യനെ ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി മെനഞ്ഞ തന്ത്രമായിരുന്നു കേരളാ കോണ്‍ഗ്രസ്സിന് സീറ്റിന് നല്‍കിയതിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയെങ്കിലും പകരമായി കോട്ടയത്തെ കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി അണികള്‍. എന്നാല്‍ കോട്ടയം ലോകസഭാ സീറ്റിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാകികയിരിക്കുകയാണ് ജോസ് കെ മാണി ഇപ്പോള്‍.

പ്രതീക്ഷ വേണ്ട

പ്രതീക്ഷ വേണ്ട

രാജ്യസഭാ സീറ്റ് നല്‍കിയതിന് പകരമായി കോട്ടയത്തെ ലോകസഭാ സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുനല്‍കില്ലെന്ന് ജോസ് കെ മാണി ഇന്ന് വ്യക്തമാക്കി. കോട്ടയം ലോകസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സില്‍ നിന്ന് തിരിച്ചു വാങ്ങി പാര്‍ട്ടിയില്‍ ഇനിയും അടങ്ങാത്ത കലാപത്തിന് ശമനം ഉണ്ടാക്കാമെന്ന അണികളുടേയും ഒരു വിഭാഗം നേതാക്കളുടേയും പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.

കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ്. 2019 ലും ആ സീറ്റ് പാര്‍ട്ടിക്ക് തന്നെയായിരിക്കും. അതേക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല. കെപിസിസി പ്രസിഡന്റ് ഉള്‍പ്പടേയുള്ളവര്‍ അത് കേരളാ കോണ്‍ഗ്രസിന്റേത് തന്നെയാണ് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി

മാന്‍ഡ്രേക്കാവുന്ന രാജ്യസഭാ സീറ്റ്

മാന്‍ഡ്രേക്കാവുന്ന രാജ്യസഭാ സീറ്റ്

കൊണ്ടു പോവുന്നിടത്തെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാന്‍ഡ്രോക്ക് പ്രതിമ പോലെയാണ് യുഡിഎഫിന്റെ രാജ്യസഭാ സീറ്റിന്റെ കാര്യം. പിജെ കൂര്യന്‍ ഒഴിന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ആദ്യം അടി തുടങ്ങിയത് കോണ്‍ഗ്രസിലായിരുന്നു. പിജെ കൂര്യന് വീണ്ടും സീറ്റ് നല്‍കിയേക്കുമെന്ന വാര്‍ത്ത വന്നതോടെ ആദ്യം കലാപക്കൊടി ഉയര്‍ത്തിയത് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരായിരുന്നു.
വര്‍ഷങ്ങളായി ലോകസഭയിലുള്ള കൂര്യന് പകരം യുവാക്കളെ രാജ്യസഭയില്‍ എത്തിക്കണമെന്ന് വിടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍,തുടങ്ങിയ യുവ നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു.

ലീഗിന്റെ കളി

ലീഗിന്റെ കളി

രാജ്യസഭാ സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ്സില് പരസ്യമായ കലാപം നടന്നുകൊണ്ടിരിക്കേയാണ് സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണെന്ന പ്രസ്താവനയുമായി ലീഗ് രംഗത്തെത്തുന്നത്. പിന്നീടെല്ലാം വളരെപ്പെട്ടെന്നായിരുന്നു. ലീഗും മാണിയും കോണ്‍ഗ്രസ് നേതാക്കളും ഡല്‍ഹിയിലേക്ക് പോയി.

മാണിയേ മുന്നണിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഹൈക്കമാന്‍ഡിന്റെ സമ്മതം വാങ്ങാനായിരുന്നു ഡല്‍ഹിയിലേക്കുള്ള പോക്കെന്നായിരുന്നു കോണ്‍ഗ്രസിലെ മറ്റു നേതാക്കളുടേയെല്ലാം ധാരണ. എന്നാല്‍ മാണിക്ക് സീറ്റ് കൊടുക്കാനുള്ള രഹസ്യച്ചര്‍ച്ചയാണ് ഡല്‍ഹിയില്‍ നടന്നതെന്ന് ഉണ്ണിത്താനടക്കമുള്ള നേതാക്കള്‍ക്ക് പിന്നീടാണ് മനസ്സിലായത്.

അവിടേയും പ്രശ്‌നങ്ങള്‍

അവിടേയും പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസ്സില്‍ നിന്ന് സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് ലഭിച്ചെങ്കിലും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. പാര്‍ട്ടിയില്‍ നിന്ന് ആര് രാജ്യസഭയിലേക്ക് പോവും എന്നതിനെച്ചൊല്ലിയായി പിന്നീടുള്ള തര്‍ക്കങ്ങള്‍. പാര്‍ട്ടി അധ്യക്ഷന്‍ മാണിയെ അയക്കാന്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. എന്നാല്‍ പാലായില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും അത് മറികടക്കുക ഏറെ പ്രയാസകരമായിരിക്കുക എന്ന ചിന്തയും മാണിക്ക് പകരം മറ്റൊരാളെ അയക്കാമെന്ന പാര്‍ട്ടി തീരുമാനിച്ചു.

മാണിയല്ലെങ്കില്‍ പിന്നെ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി ജോസഫ് ഗ്രൂപ്പ് മുന്നോട്ട് വന്നു. ഡികെ ജോണിന്റെ പേരാണ് ജോസഫ് ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. എന്നാല്‍ രാത്രിയോടെ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കോട്ടയം ലോകസഭാ സീറ്റ് തങ്ങള്‍ക്ക് നല്‍കാമെന്ന ധാരണയുടെ പുറത്താണ് ജോസ് കെ മാണിയെ ജോസഫ് ഗ്രൂപ്പ് പിന്തുണച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കളിച്ചത് ഉമ്മന്‍ചാണ്ടി

കളിച്ചത് ഉമ്മന്‍ചാണ്ടി

രാജ്യസഭാ സീറ്റിന് വീണ്ടും പരിഗണിക്കപ്പെടുമായിരുന്നു പിജെ കൂര്യനെ വെട്ടാന്‍ ഉമ്മന്‍ ചാണ്ടി കളിച്ച തന്ത്രമായിരുന്നു കുഞ്ഞാലി കുട്ടിയിലൂടെ നടപ്പിലാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടായിരുന്നു പിജെ കൂര്യനേയും പിസി ചാക്കോയേയും വെട്ടാന്‍ കുഞ്ഞാലിക്കുട്ടിയെ ഇറക്കി മാണിക്ക് സീറ്റ് നല്‍കുകയായിരുന്നു. ഇരുവരോടും താല്‍പര്യമില്ലാതിരുന്ന രമേശ് ചെന്നിത്തലയാവട്ടെ ഗ്രൂപ്പ് വൈരം മറന്ന് ഉമ്മന്‍ ചാണ്ടിയുടെ ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചെന്നും രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ വിലയിരുത്തുന്നു

കുട്ടിക്കുരങ്ങന്‍മാര്‍

കുട്ടിക്കുരങ്ങന്‍മാര്‍

പി ജെ കൂര്യന് വീണ്ടും രാജ്യസഭാ സീറ്റ് നല്‍കാനുള്ള എകെ ആന്റണിയുടേയും ദേശീയനേതൃത്വത്തിന്റേയും നീക്കത്തിനെതിരെ കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറും വാരിക്കും പോലെ യുവ എംഎല്‍എമാരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലുയും ഇളക്കി വിടുകയായിരുന്നെന്ന് ജയശങ്കര്‍ ആരോപിക്കുന്നു. ഹൈബി ഈഡനും ഷാഫിപറമ്പിലുമൊക്കെ ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും കൈമണികളാണ്. മാണി മുന്നണി വിട്ട് പോയത് പോലും ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Recommended Video

cmsvideo
മാണിയുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ല | News Of The Day | Oneindia Malayalam
ഇനിയും തീരത്താ കലാപം

ഇനിയും തീരത്താ കലാപം

ആദ്യം പിജെ കൂര്യന് വീണ്ടും സീറ്റ് നല്‍കുന്നതിനെതിരെ, ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നതിനെതിരെ അങ്ങനെ കോണ്‍ഗ്രസിലെ കലാപം അണയാതെ തുടരുകയാണ്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും നേരെയാണ് വിമര്‍ശനശരങ്ങള്‍ പായുന്നത്. അണികള്‍ തെരുവില്‍ പരസ്യമായി ഇരുവര്‍ക്കും നേരെ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. എറണാകുളം ഡി സി സി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്

English summary
jose k mani about kerala congress m kottayam loksabha seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X