പിസി തോമസ് വിഭാഗവുമായി ലയിച്ചത് ബിജെപിയിലേക്കുളള പിജെ ജോസഫിന്റെ പാലം: ജോസ് കെ മാണി
കോട്ടയം: പിജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവുമായി ലയിച്ചതില്‍ പ്രതികരണവുമായി ജോസ് കെ മാണി. ഈ നീക്കം ബിജെപിയിലേക്കുളള പിജെ ജോസഫിന്റെ പാലം ആണെന്ന് ജോസ് കെ മാണി ആരോപിച്ചു. എന്‍ഡിഎയുടെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ ആണ് പിജെ ജോസഫ് വിഭാഗം ലയിച്ചിരിക്കുന്നത്. ഇത് യുഡിഎഫിന്റെ അജണ്ടയാണ് എന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.
എന്‍ഡിഎയുടെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ ജോസഫ് ചേരുന്നതിന് പിന്നിലുളള രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇത് അവസരവാദപരമായ നീക്കുപോക്കാണ്. എന്‍ഡിഎയുടെ നിലപാടാണോ പിന്തുടരുന്നത് എന്ന് പിജെ ജോസഫ് വ്യക്തമാക്കണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയോ ചിഹ്നമോ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടമാണ് ജോസഫ് വിഭാഗമെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം പിസി തോമസ് വിഭാഗവുമായി ഒരുമിച്ച് ചേരുന്നതോടെ കേരള കോണ്‍ഗ്രസ് കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. ബ്രാക്കറ്റ് ഇല്ലാത്ത കേരള കോണ്‍ഗ്രസ് ഏറെ നാളുകളായുളള ആഗ്രഹം ആയിരുന്നു. പിസി തോമസ് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് പോന്നതാണ്. കൂടുതല്‍ പാര്‍ട്ടികള്‍ കേരള കോണ്‍ഗ്രസിലേക്ക് വരും ദിവസങ്ങളില്‍ വരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പിജെ ജോസഫ് പറഞ്ഞു.
Recommended Video
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
അതേസമയം കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും പിസി തോമസ് വിഭാഗവും ലയിച്ചതിന് എതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരമാണ് ഇവരുടെ ലയനം എന്ന് കോടിയേരി ആരോപിച്ചു. ജോസഫ് വിഭാഗത്തെ ബിജെപിയുടെ ഭാഗമാക്കാനാണ് പിസി തോമസിനെ ആര്‍എസ്എസ് അയച്ചിരിക്കുന്നത്. സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗത്തെ സ്വാധീനിക്കാനുളള ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് ഈ നടപടി എന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications