കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് ടോമിനെതിരെ വിമത സ്ഥാര്‍ത്ഥി; ജോസഫ് നീക്കത്തിനെതിരെ ജോസ് കെ മാണി

Google Oneindia Malayalam News

കോട്ടയം: പാലായില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ സംഭവത്തില്‍ പിജെ ജോസഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി. യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുണ്ടായ ധാരണയുടെ നഗ്നമായ ലംഘനമാണിതെന്ന് ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. യുഡിഎഫ് തന്നെ ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളുമെന്നും ജോസ് കെ മാണി പറഞ്ഞു.

udfpjjoseph

പാലായിലെ ജനങ്ങളുടെ ചിഹ്നം കെഎം മാണിയാണ്. മാണിയുടെ സ്മരണയിലാണ് മുന്നോട്ട് പോകുന്നത്. ചിഹ്നത്തിന്‍റെ പേരില്‍ അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ള ജോട് ടോം പുലിക്കുന്നേലിന് ബദലായി കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷ സ്ഥാനാര്‍ത്ഥിയുമായി ജോസഫ് പക്ഷം രംഗത്ത് എത്തിയത്.

ജോസ് കണ്ടത്തലിന്‍റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തില്‍ രാഷ്ട്രീയമില്ലെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ വാദം. ചില പ്രത്യേക സാഹചര്യത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി അപാകതകള്‍ ഉള്ളതിനാല്‍ ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായാണ് ജോസഫ് കണ്ടത്തില്‍ നോമിനേഷന്‍ നല്‍കിയതെന്നും നേതാക്കള്‍ പറയുന്നു.

 തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം!! 27 ല്‍ 15 സീറ്റുകളിലും വിജയം, ഒരു സീറ്റ് നേടി ബിജെപി തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം!! 27 ല്‍ 15 സീറ്റുകളിലും വിജയം, ഒരു സീറ്റ് നേടി ബിജെപി

വട്ടിയൂര്‍ക്കാവില്‍ സസ്പെന്‍സ്? കുമ്മനം വേണ്ടെന്ന് ഉറപ്പിച്ച് ആര്‍എസ്എസ്.. മറ്റൊരാള്‍വട്ടിയൂര്‍ക്കാവില്‍ സസ്പെന്‍സ്? കുമ്മനം വേണ്ടെന്ന് ഉറപ്പിച്ച് ആര്‍എസ്എസ്.. മറ്റൊരാള്‍

 ഞാന്‍ വിമതനോ ഡമ്മിയോ അല്ല; നാമനിര്‍ദ്ദേശം നല്‍കിയത് സ്വതന്ത്രനായി, വിശീദികരണവുമായി ജോസഫ് കണ്ടത്തില്‍ ഞാന്‍ വിമതനോ ഡമ്മിയോ അല്ല; നാമനിര്‍ദ്ദേശം നല്‍കിയത് സ്വതന്ത്രനായി, വിശീദികരണവുമായി ജോസഫ് കണ്ടത്തില്‍

English summary
Jose k mani against PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X