അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ജോസ് കെ മാണി
ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായി ജോസ് കെ മാണി.
എന്നാല്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്നും ജോസ് കെ മാണി പറഞ്ഞു. യുപിഎ ഭരണകാലത്ത് കര്‍ഷകര്‍ക്കെതിരായ നിലപാട് ഉണ്ടായി. ഇപ്പോഴത്തെ സര്‍ക്കാര്‍ കുറച്ചുകൂടി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ജെപി നഡ്ഡ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
നേരത്തെ കോട്ടയത്ത് എത്തുന്ന അമിത് ഷായുമായി കെ എം മാണി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാണിക്ക് തിരികെ മന്ത്രിസഭയിലേക്ക് വരാമെന്ന യുഡിഎഫ് തീരുമാനം വന്നതിന് പിന്നാലെ കൂടിക്കാഴ്ച ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications