മാണിയല്ല, ജോസാണ് പാലായിലെ മാണിക്യം!! അതിസമ്പന്നന്; ആസ്തിയറിഞ്ഞാല്‍ ഞെട്ടും, കോടികള്‍...
തിരുവനന്തപുരം: മൂന്ന് പേരാണ് അടുത്ത ദിവസം കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്നത്. കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം. മൂവരും പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധനയും കഴിഞ്ഞു. പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. 14ന് വൈകീട്ട് മൂവരും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച വ്യക്തിഗത വിവരങ്ങളില്‍ മൂവരും ആസ്തികള്‍ വിശദീകരിച്ചിട്ടുണ്ട്. മൂന്ന് പേരില്‍ ആസ്തി കൂടുതല്‍ ജോസ് കെ മാണിക്കാണ്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൈയ്യില്‍ ആയിരങ്ങളും ബാങ്കില്‍ ലക്ഷങ്ങളും കോടികളുടെ സ്വത്തുക്കളുമുണ്ടെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു...

കൈവശം കുറച്ച് മാത്രം
ജോസ് കെ മാണിയുടെ കൈവശമുള്ളത് 18000 രൂപ മാത്രം. ഭാര്യയുടെ കൈവശം 12000 രൂപയും. മക്കളുടെ കൈയ്യില്‍ 1250 രൂപയുമുണ്ടെന്ന് രേഖകളില്‍ വിശദീകരിക്കുന്നു. ഇത് കൈവശമുള്ള സംഖ്യയുടെ കണക്കാണ്. എന്നാല്‍ ബാങ്കിലുള്ളതും മറ്റു നിക്ഷേപങ്ങളിലുള്ളതുമായ സംഖ്യയും വിശദമാക്കിയിട്ടുണ്ട്.

ബാങ്കിലുള്ളത്
ജോസ് കെ മാണിയുടെ ബാങ്ക് നിക്ഷേപം 20.59 ലക്ഷമാണ്. ഭാര്യയുടെ പേരില്‍ 7.37 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. മക്കളുടെ പേരില്‍ 15853 രൂപയും. ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം, സ്വര്‍ണാഭരണങ്ങള്‍ എന്നീ ഗണത്തില്‍ ജോസ് കെ മാണിക്ക് 24.52 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. ഭാര്യയ്ക്ക് 2.11 കോടിയുടെ ആസ്തിയാണുള്ളത്.

കോടികളുടെ ഭൂസ്വത്ത്
ഭൂമി, വീട് ഇനങ്ങളിലായി ജോസ് കെ മാണിയുടെ പേരില്‍ 1.04 കോടിയുടെ സ്വത്ത് വേറെയുണ്ട്. ഭാര്യയുടെ പേരില്‍ 15.87 ലക്ഷം രൂപയുടെ സ്വത്ത് ഈ ഇനത്തില്‍ വരും. മക്കളില്‍ ഒരാള്‍ക്ക് 10.49 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപമുണ്ട്. 48 ഗ്രാം സ്വര്‍ണമാണ് ജോസ്് കെ മാണിക്കുള്ളത്. ഭാര്യയുടെ കൈവശം 408 ഗ്രാം സ്വര്‍ണമുണ്ട്. മക്കളുടെ പേരില്‍ 120 ഗ്രാം വീതം സ്വര്‍ണമുണ്ട്.

തിളങ്ങിയത് ജോസ് തന്നെ
ഭാര്യയുടെ പേരില്‍ രണ്ട് ലക്ഷത്തിന്റെ വീതമുള്ള രണ്ട് ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. റോയല്‍ മാര്‍ക്കറ്റിങ് ആന്റ് ഡിസ്ട്രിബ്യൂഷനില് 68.35 ലക്ഷം രൂപയും ഭാര്യയ്ക്കുണ്ട്. പുതിയ രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ മൂന്ന് പേരില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളതും ജോസ് കെ മാണിക്ക് തന്നെ.

കരീം ബിനോയിയും
സിപിഎം സ്ഥാനാര്‍ഥി എളമരം കരീമിന് 18.5 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്്. ഭാര്യയുടെ പേരില്‍ 12.66 ലക്ഷത്തിന്റെ ആസ്തിയുമുണ്ട്. സിപിഐ സ്ഥാനാര്‍ഥി ബിനോയ് വിശ്വത്തിന്റെ പേരില്‍ ബാങ്കിലും കൈവശവുമായി 5.59 ലക്ഷം രൂപയുണ്ട്. ഭാര്യയുടെ കൈവശം 1.15 ലക്ഷത്തിന്റെ സ്വര്‍ണമുണ്ട്. വിവിധ ബാങ്കുകളില്‍ ഭാര്യയ്ക്ക് 34.28 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. കൂടാതെ വീടും ഭൂമിയും ഭാര്യയുടെ പേരിലുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications