കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയല്ല, ജോസാണ് പാലായിലെ മാണിക്യം!! അതിസമ്പന്നന്‍; ആസ്തിയറിഞ്ഞാല്‍ ഞെട്ടും, കോടികള്‍...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്ന് പേരാണ് അടുത്ത ദിവസം കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്നത്. കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം. മൂവരും പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധനയും കഴിഞ്ഞു. പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. 14ന് വൈകീട്ട് മൂവരും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.

പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച വ്യക്തിഗത വിവരങ്ങളില്‍ മൂവരും ആസ്തികള്‍ വിശദീകരിച്ചിട്ടുണ്ട്. മൂന്ന് പേരില്‍ ആസ്തി കൂടുതല്‍ ജോസ് കെ മാണിക്കാണ്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൈയ്യില്‍ ആയിരങ്ങളും ബാങ്കില്‍ ലക്ഷങ്ങളും കോടികളുടെ സ്വത്തുക്കളുമുണ്ടെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു...

കൈവശം കുറച്ച് മാത്രം

കൈവശം കുറച്ച് മാത്രം

ജോസ് കെ മാണിയുടെ കൈവശമുള്ളത് 18000 രൂപ മാത്രം. ഭാര്യയുടെ കൈവശം 12000 രൂപയും. മക്കളുടെ കൈയ്യില്‍ 1250 രൂപയുമുണ്ടെന്ന് രേഖകളില്‍ വിശദീകരിക്കുന്നു. ഇത് കൈവശമുള്ള സംഖ്യയുടെ കണക്കാണ്. എന്നാല്‍ ബാങ്കിലുള്ളതും മറ്റു നിക്ഷേപങ്ങളിലുള്ളതുമായ സംഖ്യയും വിശദമാക്കിയിട്ടുണ്ട്.

ബാങ്കിലുള്ളത്

ബാങ്കിലുള്ളത്

ജോസ് കെ മാണിയുടെ ബാങ്ക് നിക്ഷേപം 20.59 ലക്ഷമാണ്. ഭാര്യയുടെ പേരില്‍ 7.37 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. മക്കളുടെ പേരില്‍ 15853 രൂപയും. ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം, സ്വര്‍ണാഭരണങ്ങള്‍ എന്നീ ഗണത്തില്‍ ജോസ് കെ മാണിക്ക് 24.52 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. ഭാര്യയ്ക്ക് 2.11 കോടിയുടെ ആസ്തിയാണുള്ളത്.

കോടികളുടെ ഭൂസ്വത്ത്

കോടികളുടെ ഭൂസ്വത്ത്

ഭൂമി, വീട് ഇനങ്ങളിലായി ജോസ് കെ മാണിയുടെ പേരില്‍ 1.04 കോടിയുടെ സ്വത്ത് വേറെയുണ്ട്. ഭാര്യയുടെ പേരില്‍ 15.87 ലക്ഷം രൂപയുടെ സ്വത്ത് ഈ ഇനത്തില്‍ വരും. മക്കളില്‍ ഒരാള്‍ക്ക് 10.49 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപമുണ്ട്. 48 ഗ്രാം സ്വര്‍ണമാണ് ജോസ്് കെ മാണിക്കുള്ളത്. ഭാര്യയുടെ കൈവശം 408 ഗ്രാം സ്വര്‍ണമുണ്ട്. മക്കളുടെ പേരില്‍ 120 ഗ്രാം വീതം സ്വര്‍ണമുണ്ട്.

തിളങ്ങിയത് ജോസ് തന്നെ

തിളങ്ങിയത് ജോസ് തന്നെ

ഭാര്യയുടെ പേരില്‍ രണ്ട് ലക്ഷത്തിന്റെ വീതമുള്ള രണ്ട് ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. റോയല്‍ മാര്‍ക്കറ്റിങ് ആന്റ് ഡിസ്ട്രിബ്യൂഷനില്‍ 68.35 ലക്ഷം രൂപയും ഭാര്യയ്ക്കുണ്ട്. പുതിയ രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ മൂന്ന് പേരില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളതും ജോസ് കെ മാണിക്ക് തന്നെ.

കരീം ബിനോയിയും

കരീം ബിനോയിയും

സിപിഎം സ്ഥാനാര്‍ഥി എളമരം കരീമിന് 18.5 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്്. ഭാര്യയുടെ പേരില്‍ 12.66 ലക്ഷത്തിന്റെ ആസ്തിയുമുണ്ട്. സിപിഐ സ്ഥാനാര്‍ഥി ബിനോയ് വിശ്വത്തിന്റെ പേരില്‍ ബാങ്കിലും കൈവശവുമായി 5.59 ലക്ഷം രൂപയുണ്ട്. ഭാര്യയുടെ കൈവശം 1.15 ലക്ഷത്തിന്റെ സ്വര്‍ണമുണ്ട്. വിവിധ ബാങ്കുകളില്‍ ഭാര്യയ്ക്ക് 34.28 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. കൂടാതെ വീടും ഭൂമിയും ഭാര്യയുടെ പേരിലുണ്ട്.

കൊച്ചിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്; ദമ്പതികള്‍ വീണ്ടുമെത്തി, ഇത്തവണ അപേക്ഷകൊച്ചിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്; ദമ്പതികള്‍ വീണ്ടുമെത്തി, ഇത്തവണ അപേക്ഷ

English summary
Rajya Sabha Candidate Jose K Mani reveals his asset with nomination letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X